HOME /NEWS /Film / മൈമുവായി ജോജു; 'തുറമുഖം' സിനിമയിലെ ജോജു ജോർജിന്റെ ലുക്ക് പുറത്തിറങ്ങി

മൈമുവായി ജോജു; 'തുറമുഖം' സിനിമയിലെ ജോജു ജോർജിന്റെ ലുക്ക് പുറത്തിറങ്ങി

ജോജു

ജോജു

Joju George to play the role of Maimu in Thuramukham | 'തുറമുഖം' സിനിമയിലെ ജോജു ജോർജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തിറങ്ങി

  • Share this:

    'തുറമുഖം' സിനിമയിലെ ജോജു ജോർജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തിറങ്ങി. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.

    നിവിൻ പോളി , ബിജു മേനോൻ , ഇന്ദ്രജിത് , അർജുൻ അശോകൻ , മണികണ്ഠൻ , നിമിഷ സജയൻ , പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ. ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. ചിത്രം ഉടനെ റിലീസിനെത്തിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

    രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിൻ്റെ 'മൂത്തോന്‍' എന്ന സിനിമയിലും നിവിന്‍ പോളി നായക കഥാപാത്രമായിരുന്നു.

    കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ്. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണ് ഇതും. സുകുമാർ തെക്കേപ്പാടിൻറെ കീഴിൽ തെക്കേപ്പാട് ഫിലിംസും, മിനി സ്റ്റുഡിയോയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.

    First published:

    Tags: Joju george, Thuramukham movie, Thuramukham Nivin Pauly