വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പെറ്റിൽ സിമ്പിൾ ആയി മുണ്ടുടുത്ത് ജോജു ജോർജ്

Joju George wearing mundu in Venice International Film Festival red carpet | മുണ്ടുടുത്താൽ പ്രവേശനം നിഷേധിക്കുന്ന ഇടങ്ങൾ കേരളത്തിൽ വരെ ഉള്ള സാഹചര്യത്തിൽ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മുണ്ടുടുത്ത് എത്തുകയാണ് ജോജു ജോർജ്

news18-malayalam
Updated: September 3, 2019, 1:35 PM IST
വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പെറ്റിൽ സിമ്പിൾ ആയി മുണ്ടുടുത്ത് ജോജു ജോർജ്
Joju George wearing mundu in Venice International Film Festival red carpet | മുണ്ടുടുത്താൽ പ്രവേശനം നിഷേധിക്കുന്ന ഇടങ്ങൾ കേരളത്തിൽ വരെ ഉള്ള സാഹചര്യത്തിൽ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മുണ്ടുടുത്ത് എത്തുകയാണ് ജോജു ജോർജ്
  • Share this:
ഇങ്ങനെ സിമ്പിൾ ആയി വേഷം ധരിക്കുന്നത് നല്ലതാണ്. പക്ഷെ ഇത്രയും സിമ്പിൾ ആയി ലോകത്തെ മികച്ച ചലച്ചിത്രമേളകളിൽ ഒരിടത്തു പോകാൻ ജോജു ജോർജിനെ പോലെ ഒരു മലയാളിയും ഇതുവരെ ധൈര്യപ്പെട്ടിട്ടുണ്ടാവില്ല. കേരളീയരുടെ തനത് വേഷമായ മുണ്ടുടുത്താൽ പ്രവേശനം നിഷേധിക്കുന്ന ഇടങ്ങൾ കേരളത്തിൽ വരെ ഉള്ള സാഹചര്യത്തിൽ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മുണ്ടുടുത്ത് എത്തുകയാണ് ജോജു ജോർജ്. ജോജു നായകനായ ചോല ഇവിടെ പ്രദർശിപ്പിക്കുകയാണ്.

ഒറിസോണ്ടി വിഭാഗത്തിലാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് ജോജു, നിമിഷ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചോല പ്രദർശനത്തിനെത്തുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.





സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയിൽ ഇതിനു മുൻ‌പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽകുത്ത് എന്നിവയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

First published: September 3, 2019, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading