• HOME
  • »
  • NEWS
  • »
  • film
  • »
  • ബിക്കിനി ഫോട്ടോയ്ക്ക് വിമർശനം; മറുപടി കൊടുത്ത ശേഷം ജോസഫ് നായിക മാധുരി പോസ്റ്റ് പിൻവലിച്ചു

ബിക്കിനി ഫോട്ടോയ്ക്ക് വിമർശനം; മറുപടി കൊടുത്ത ശേഷം ജോസഫ് നായിക മാധുരി പോസ്റ്റ് പിൻവലിച്ചു

Joseph actress Madhuri Braganza deletes her pic in bikini pose | "ബാത്തിങ് സ്യൂട്ടിലെ ഒരു ചിത്രം ഇട്ടതും ഇത്ര പുകിലൊ. മലയാളികൾക്ക് അപമാനമാവരുത്."

മാധുരിയുടെ പോസ്റ്റും മറുപടിയും

മാധുരിയുടെ പോസ്റ്റും മറുപടിയും

  • Share this:
    നീല ബിക്കിനി അണിഞ്ഞ് തായ്‌ലൻഡിലെ ഫുക്കറ്റ്‌ കടൽത്തീരത്ത് നിൽക്കുന്ന ജോസഫ് നായിക മാധുരി ബ്രഗാൻസ. മുൻപ് ഫാറ്റ് ഷെയിമിങ്ങിന്റെ പേരിൽ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന മാധുരിക്കു മേൽ കടുത്ത വിമർശനങ്ങളുമായി സോഷ്യൽ മീഡിയ യൂസേഴ്സ് എത്താൻ അധികം വൈകിയില്ല. എന്നാൽ മാധുരി മിണ്ടാതിരുന്നില്ല. അവർക്കു മറുപടി കൊടുത്തു. "ബാത്തിങ് സ്യൂട്ടിലെ ഒരു ചിത്രം ഇട്ടതും ഇത്ര പുകിലൊ. മലയാളികൾക്ക് അപമാനമാവരുത്." മാധുരി കുറിച്ചു. കടുത്ത വിമർശനത്തിനിടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

    Read: റിമിയും റോയ്‌സും അകന്നത് 2018 മുതലോ? കാരണമെന്ത്?

    അവധിക്കാലം ആഘോഷിക്കാനാണ് മാധുരി ഫുക്കറ്റിലേക്കു പോയത്. സന്ദർശനത്തിനിടെയുള്ള ഒരു പിടി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിൽ ഉൾപ്പെട്ട ബിക്കിനി ചിത്രമാണ് വിവാദമായി മാറിയത്. മുൻപും തന്റെ ചിത്രത്തിന് മേൽ ഉയർന്ന പരാമർശങ്ങൾക്ക് ചുട്ട മറുപടി നൽകിയിരുന്നു മാധുരി. ജോസഫിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായി മാറിയ ബംഗളുരു സ്വദേശിനി മാധുരി അടുത്ത മലയാള ചിത്രത്തിൽ പ്രേക്ഷക മുന്നിലേക്കെത്താൻ തയ്യാറെടുക്കുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം നായകനാവുന്ന പട്ടാഭിരാമനാണ് മാധുരിയുടെ അടുത്ത ചിത്രം.

    First published: