നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പാപ്പൻ' തുടങ്ങി; ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും

  'പാപ്പൻ' തുടങ്ങി; ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും

  സുരേഷ് ഗോപിയും മകന്‍ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

  Suresh Gopi-Paappan

  Suresh Gopi-Paappan

  • Share this:
   ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'പാപ്പൻ' കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം ആരംഭിച്ചു. മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.  സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്.  'എബ്രഹാം മാത്യു മാത്തൻ' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.

   ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലിൽ വച്ചു നടന്നു. പ്രൊഡ്യൂസർ മാരിലൊരാളായ ഷെരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു.
   സെന്റ് ഡോമിനിക്സ് കത്തിഡ്രലിലെ ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു. ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി,പ്രൊഡ്യൂസറും നടനുമായ അരുൺ ഘോഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

   സുരേഷ് ഗോപിയും മകന്‍ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ,തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.   ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റർ ശ്യാം ശശിധരൻ,സംഗീതം ജേക്സ് ബിജോയ്‌,സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ,ആർട്ട് നിമേഷ് എം താനൂർ.   മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
   Published by:Asha Sulfiker
   First published: