• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇബ്രാഹിമിനെ ഉമ്പായിയാക്കിയത് ജോൺ എബ്രഹാം


Updated: August 1, 2018, 6:27 PM IST
ഇബ്രാഹിമിനെ ഉമ്പായിയാക്കിയത് ജോൺ എബ്രഹാം

Updated: August 1, 2018, 6:27 PM IST
വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് പി എ ഇബ്രാഹിം എന്ന മട്ടാഞ്ചേരിക്കാരന്‍ പാട്ടുകാരനെ ഉമ്പായി എന്ന ഗസല്‍ ഗായകനാക്കി മാറ്റിയത്. അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് 1983ല്‍ ഉമ്പായിയെ ജോണ്‍ കണ്ടുമുട്ടുന്നത്. സൗഹൃദ വേളകളുടെ ലഹരിയിലാണ് ജോണ്‍, ഉമ്പായിയിലെ ഗായകനെ തിരിച്ചറിയുന്നത്. മട്ടാഞ്ചേരിയിലെ ഹിന്ദുസ്ഥാനി പാരമ്പര്യത്തിനുടമയായിരുന്ന ഇബ്രാഹിം അന്ന് അവിടുത്തെ മീന്‍ മാര്‍ക്കറ്റില്‍ ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഒപ്പം ചെറു സദസുകളില്‍ പാടാറുമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ വേഷവിധാനം അന്നുണ്ടായിരുന്നില്ല. അമ്മ അറിയാനിലെ പ്രധാന വേഷം ചെയ്ത ജോയ് മാത്യു അനുസ്മരിക്കുന്നു.

ഇബ്രാഹിമിന്റെ ആലാപനവും ശൈലിയും ഇഷ്ടപ്പെട്ട ജോണ്‍ തന്റെ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കാനും അഭിനയിക്കാനും അവസരം നല്‍കുകയായിരുന്നു. തലത് അസീസിന്റെ കിസ് ഷാന്‍ സെ വോ ആജ് എന്ന ഗാനമാണ് പാടി അഭിനയിച്ചത്. ഒരു ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടായിരുന്നത്. അന്ന് നസീം എന്ന് പേരായ കൂട്ടുകാരനും എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജോണ്‍, ഇബ്രാഹിമിനെ ഉമ്പായി എന്നു എപ്പോഴും വിളിച്ച് വിളിച്ച് അതു തന്നെ ചിത്രത്തിലെ ടൈറ്റില്‍ പേരായി എത്തുകയായിരുന്നു. അന്ന് തീരെ സാധാരണക്കാരനായിരുന്ന ഉമ്പായി പ്രശസ്തനായപ്പോഴും സാധരണക്കാരന്‍ തന്നെയായിരുന്നു- ജോയ് മാത്യു ഓര്‍ക്കുന്നു.
First published: August 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍