• HOME
  • »
  • NEWS
  • »
  • film
  • »
  • 'ജൂറികളെക്കാളും ഭേദപ്പെട്ടത് ഡെലിഗേറ്റ്സ്; അവർക്കാണാ അവകാശം കൊടുക്കേണ്ടത്': ജോയ് മാത്യു

'ജൂറികളെക്കാളും ഭേദപ്പെട്ടത് ഡെലിഗേറ്റ്സ്; അവർക്കാണാ അവകാശം കൊടുക്കേണ്ടത്': ജോയ് മാത്യു

Joy Mathew opines about film delegates and jury | 'ജോൺ എബ്രഹാം അന്താരാഷ്‌ട്ര ഹ്രസ്വ ചലച്ചിത്ര മേള'യുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിലാണ് ജോയ് മാത്യു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്

ജോയ് മാത്യു

ജോയ് മാത്യു

  • Share this:
    നല്ല സിനിമയെ തെരഞ്ഞെടുക്കാനുള്ള ചുമതല പ്രേക്ഷകർക്കും അവകാശപ്പെട്ടതാണോ? ചലച്ചിത്ര മേളകളിൽ അക്കാര്യം ഡെലിഗേറ്റസിന് നിർവഹിക്കാൻ കഴിയും എന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. കോഴിക്കോട് നടക്കുന്ന പ്രഥമ 'ജോൺ എബ്രഹാം അന്താരാഷ്‌ട്ര ഹ്രസ്വ ചലച്ചിത്ര മേള'യുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിലാണ് ജോയ് മാത്യു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

    "വിദഗ്ധർ അഭിപ്രായം പറയേണ്ട ചില ടെക്നിക്കൽ കാര്യങ്ങളുണ്ട്. ക്യാമറ, എഡിറ്റിംഗ്, ഗ്രേഡിംഗ്, ലൈറ്റിങ് അങ്ങനെ കുറെ കാര്യങ്ങൾ. സിനിമയുടെ ഈസ്തെറ്റിക്സ് ഒക്കെ അറിയാവുന്നവരാണ് ഫിലിം ഫെസ്റ്റിവലിൽ വരുന്ന ഡെലിഗേറ്റ്സ്. അവർ അത്ര മണ്ടന്മാരൊന്നുമല്ല. എല്ലാ കൊല്ലവും പണം മുടക്കി, ലീവ് എടുത്ത്, ബുദ്ധിമുട്ടി പങ്കെടുക്കുന്ന അവർ ജൂറികളെക്കാൾ ഭേദപ്പെട്ടവരാണെന്നാണ് എന്റെ അഭിപ്രായം. അപ്പോൾ അവർക്കാണ് നമ്മൾ ആ റൈറ്റ് കൊടുക്കേണ്ടത്. രണ്ടോ മൂന്നോ കൊല്ലം തുടർച്ചയായി വരുന്ന ഡെലിഗേറ്സ് മലയാള സിനിമയിലെ നല്ല സിനിമ തിരഞ്ഞെടുക്കട്ടെ," ജോയ് മാത്യു പറഞ്ഞു.

    ഡിസംബർ 13 മുതൽ 15 വരെ കോഴിക്കോടാണ് മേള.



    First published: