• HOME
  • »
  • NEWS
  • »
  • film
  • »
  • ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ്; 'ജോയ് ഫുൾ എൻജോയ്' കോഴിക്കോട്

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ്; 'ജോയ് ഫുൾ എൻജോയ്' കോഴിക്കോട്

ജനുവരി 20ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും

  • Share this:

    ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജോയ് ഫുൾ എൻജോയ്’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു.

    നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ, മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം, സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവ്വഹിക്കുന്നു.

    Also read: Mammootty | ‘ഇപ്പോൾ അവാർഡ് സിനിമകൾ എന്നൊക്കെയുണ്ടോ കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?’: മമ്മൂട്ടി

    വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, മേക്കപ്പ്- രാജീവ് അങ്കമാലി, സഹനിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശരത് കെ.എസ്., അനൂപ് ഇ., എഡിറ്റർ- രാകേഷ് അശോക, സംഗീതം- ഗിരീശൻ എ.സി., കല- മുരളി ബേപ്പൂർ, സ്റ്റിൽസ് -റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി. ജനുവരി 20ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Published by:user_57
    First published: