• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജൂനിയർ എൻടിആർ ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ ലീക്കായി

news18
Updated: July 26, 2018, 1:25 PM IST
ജൂനിയർ എൻടിആർ ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ ലീക്കായി
news18
Updated: July 26, 2018, 1:25 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജൂനിയർ എൻടിആർ ചിത്രമാണ് അരവിന്ദ സമേത. ചിത്രത്തെ കുറിച്ച് സൂക്ഷിച്ചിരിക്കുന്ന രഹസ്യ സ്വഭാവം തന്നെയാണ് ആരാധകരെ വളരെയധികം ആകാംഷയിലാക്കിയിരുന്നത്. എന്നാൽ അരവിന്ദ സമേത വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഒരു ഫോട്ടോ ലീക്കായിരിക്കുകയാണെന്നാണ് വാർത്തകൾ. ഈ ഫോട്ടോ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ വൈകാരിക രംഗങ്ങളുടെ ഫോട്ടോയാണ് ലീക്കായത്. ജൂനിയർ എൻടിആറും ചിത്രത്തിൽ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്ന നാഗ്ബാബുവും ഉൾപ്പെടുന്ന കാർ അപകടത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.

ഇതോടെ സെറ്റിൽ മൊബൈലിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതായാണ് വാർത്തകൾ. ഇതാദ്യമായിട്ടല്ല ജൂനിയർ എൻടിആറിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ ലീക്കാകുന്നത്. ജയ് ല‌വ കുശ എന്ന ചിത്രത്തിനും സമാന അനുഭവം ഉണ്ടായിരുന്നു.

സിക്സ് പാക് ബോഡി കാട്ടി കത്തിപിടിച്ച് നിൽക്കുന്ന ജൂനിയർ എൻടിആറിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ തരംഗമായിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അരവിന്ദ സമേതയിൽ പൂജ ഹെഗ്ഡെയാണ് നായിക. ഈ ചിത്രത്തിനു ശേഷം രാജമൗലിയുടെ ചിത്രത്തിലാണ് ജൂനിയർ എൻടിആർ അഭിനയിക്കുന്നത്.
First published: July 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍