കേരളം ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ ‘2018’ എന്ന പേരില്‍ ജൂഡ് ആന്റണി ജോസഫ് വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സിനിമയുടെ ഭാഗമാവാന്‍ അവസരം. പ്രളയ കാലത്ത് എടുത്ത ദൃശ്യങ്ങള്‍ ഉണ്ടെങ്കിലാണ് നിങ്ങള്‍ക്ക് സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നത്.
സിനിമയുടെ അവസാന ഭാഗത്തില്‍ കാണിക്കുന്ന പ്രളയകാലത്തെ യഥാര്‍ത്ഥ ഫൂട്ടേജുകളില്‍ ഉള്‍പ്പെടുത്താന്‍ വീഡിയോകള്‍ അയച്ചുകൊടുക്കാനുള്ള അവസരമാണ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തുന്നത്. പ്രളയവുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വീഡിയോയും അയക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ 20 പേര്‍ക്ക് സിനിമയുടെ അണിയറപ്രവര്‍ത്തകരോടൊപ്പം പ്രീമിയര്‍ ഷോ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. അടുത്ത 18 പേര്‍ക്ക് ഫസ്റ്റ് ഷോ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
എച്ച്.ഡി. ക്വാളിറ്റിയുള്ള വീഡിയോകളാണ് അയക്കേണ്ടത്.
2018floodvideos@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് വീഡിയോകള്‍ അയക്കേണ്ടത്. ഫെബ്രുവരി 20ന് വൈകിട്ട് ആറ് മണി വരെയാണ് വീഡിയോ അയക്കാനുള്ള അവസാന സമയം.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, നരേന്, ലാല്‍, സിദ്ദീഖ്, ജനാര്ദ്ദനന്, വിനീത് ശ്രീനിവാസന്, സുധീഷ്, അപര്‍ണ ബാലമുരളി, തന്വി റാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങള്‍ അണിനിരക്കുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്.
അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്. ‘എവരിവണ്‍ ഈസ് എ ഹീറോ’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന് പോള്‍ ആണ് സംഗീത സംവിധാനം. കലാസംവിധാനത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ വമ്പന്‍ ഹിറ്റുകളായ ലൂസിഫര്‍, മാമാങ്കം, എമ്പുരാന് സിനിമകളില്‍ പ്രവര്‍ത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍ ജി.കെ., പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോ.ഡയറക്ടര്‍- സൈലക്സ് എബ്രഹാം, സ്റ്റില്‍സ്- സിനത് സേവ്യര്‍, ഫസലുള്‍ ഹഖ്, വി.എഫ്.എക്സ്.- മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, പി.ആര്.ഒ.- ആതിര ദില്‍ജിത്ത്, ഡിസൈന്‍സ്- യെല്ലോടൂത്ത്.
Summary: Jude Anthany Joseph has requested authentic video from the 2018 Kerala flash floods that caused havoc on the state. Many well-known stars from the industry are playing roles in his flood-themed film that he is directing
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.