നിവിൻ പോളി നസ്രിയ നസിം എന്നിവർ നായികാ നായകന്മാരായ ഓം ശാന്തി ഓശാനയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർമ്മാതാവാകുന്നു. സംവിധാകൻ എന്നതിലുപരി അഭിനേതാവ് കൂടിയായ ജൂഡ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ 'പെപെ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ്. പുതിയ പ്രഖ്യാപനം ഫേസ്ബുക്കിൽ.
"സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ...
സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..
പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു
ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു.
Yes I am producing a film. എന്‍റെ പടത്തില്‍
എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും.
(അവനെ
ഒന്ന് നോക്കി വച്ചോ.. :))
കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും.
അരവിന്ദ് കുറുപ്പ് എന്ന എന്‍റെ സഹോദര തുല്യനായ മനുഷ്യനാണ് എന്‍റെ ബലം. എന്‍റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer... എന്‍റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കന്ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്.
പക്ഷെ... Antony Varghese എന്ന നടന്‍, അതിലുപരി
എന്‍റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍...." പോസ്റ്റ് ഇങ്ങനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Varghese, Film producer, Jude Anthany Joseph, Ohm Shanthi Oshaana