മദ്യപാനം മൂലം സ്വന്തം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയ മുരളി. ജീവിതത്തിൽ അതേപേരിൽ തന്നെ ജീവിച്ച് ഒടുവിൽ സമാനനിലയിൽ നിന്നും ജീവിതം കരകയറ്റിയ മറ്റൊരു മുരളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ (Jayasurya) മികച്ച നടനുള്ള പുരസ്കാരത്തിലെത്തിച്ചത്. കോവിഡ് ഭീതിക്ക് ശേഷം തിയേറ്ററുകൾ തുറന്ന ശേഷം കേരളത്തിൽ ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് 'വെള്ളം' (Vellam movie).
"മികച്ച നടനുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷം. കഥാപാത്രങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു. വെള്ളം എന്ന സിനിമക്ക് വലിയൊരു സന്ദേശം നൽകാനായി." പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകൻ പ്രജേഷ് സെന്നിനും തന്റെ കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചയിരുന്നു ജയസൂര്യയുടെ ആഘോഷം.
തനി നാട്ടിൻപുറത്തുകാരിയായ ജെസി ഒരുവേള ഫോണിലേക്കു വരുന്ന അജ്ഞാതന്റെ സന്ദേശങ്ങളിലും ഫോൺ കോളിലും ആകൃഷ്‌ടയായി അയാളെ നേരിൽക്കാനാണ് പോയി കെണിയിൽ പെടുന്നതാണ് കപ്പേളയിലെ കഥാപാത്രം. എന്നാൽ ജെസിക്ക് ജീവിതത്തിലെ 'സൂപ്പർമാൻ' ആയി ഒരാൾ എത്തിച്ചേരുന്നതിനാൽ ജീവിതം തിരിച്ചുപിടിക്കാൻ കഴിയുന്നു.
Also read: Kerala State Film Awards 2020 | ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടിനടി സുഹാസിനി മണിരത്നം നേതൃത്വം നൽകിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. "മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനെ" മുൻനിർത്തിയാണ് ജയസൂര്യയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ജൂറി പരാമർശിച്ചു.
"ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌ക്കരിച്ച പ്രകടന മികവാണ്" ജൂറി അന്ന ബെന്നിൽ കണ്ടെത്തിയത്. പോയവർഷം 'ഹെലൻ' സിനിമയിലെ പ്രകടനത്തിന് അന്ന പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.
Summary: Jayasurya and Anna Ben were chosen for the award for best actor (male and female) for the Kerala State Film Awards 2020. Jayasurya won the award for his performance in Vellam movie. Anna was chosen for her performance in Kappela. Here is what the jury observed about themഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.