• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിഗൂഢതകളുടെ നിഴലിലൂടെ നയൻ ട്രെയ്‌ലർ

news18india
Updated: January 9, 2019, 12:26 PM IST
നിഗൂഢതകളുടെ നിഴലിലൂടെ നയൻ ട്രെയ്‌ലർ
news18india
Updated: January 9, 2019, 12:26 PM IST
പ്രായത്തെക്കാളുപരി ബുദ്ധി കൂർമ്മതയുള്ള കുട്ടിയാണ് ആദം. അവൻ സ്‌കൂളിൽ നിന്നും പുറത്താക്കപ്പെടുന്നു. അവന്റെ ദൗത്യം മറ്റെന്തോ ആണെന്ന വിവരം അച്ഛൻ ആൽബെർട്ടിന് മനസ്സിലാവുന്നു. ആദത്തിന്റെ പ്രയാണത്തിന് കണ്ണും കാതുമായി, നിഴലായി ആൽബർട്ട് കൂടെയുണ്ട് . മലയാള സിനിമയിൽ പരിചിതമല്ലാത്ത സങ്കേതങ്ങളിലൂടെയുള്ള പൃഥ്വിരാജ് ചിത്രം നയനിന്റെ ട്രെയ്‌ലർ പുറത്തു വന്നു. ഇന്ന് രാത്രി ഒൻപതിന് ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള 15 മലയാളം ചാനലുകളിൽ നയൻ ട്രെയ്‌ലർ പ്രദർശിപ്പിക്കും.



ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ആണ് ആദമായി വേഷമിടുന്നത്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിന് പുറത്തിറങ്ങും.

റെക്കോർഡ് തുകയ്ക്ക് ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ്

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രകാശ് രാജ് ആവും മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക. നായികമാരായി മംമ്ത മോഹൻദാസും വാമിഖ ഗബ്ബിയും ഉണ്ടാവും. ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...