നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജ്യോതിക ഇനി കാർത്തിയുടെ വെള്ളിത്തിരയിലെ സഹോദരി

  ജ്യോതിക ഇനി കാർത്തിയുടെ വെള്ളിത്തിരയിലെ സഹോദരി

  Jyothika to play elder sister to Karthi | ഇരുവരും 'കട്ടപ്പ' സത്യരാജിന്റെ മക്കളായാണെത്തുക

  വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ

  വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ

  • Share this:
   ജീവിതത്തിൽ ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായെങ്കിൽ, വെള്ളിത്തിരയിൽ ജ്യോതിക കാർത്തിയുടെ സ്വന്തം സഹോദരിയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിൽ കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത സിനിമാലോകം സന്തോഷത്തോടെ വരവേറ്റിരുന്നു. ഇരുവരും 'കട്ടപ്പ' സത്യരാജിന്റെ മക്കളായാണെത്തുക. ഇവരുടെ കഥാപാത്രങ്ങൾ ഇങ്ങനെയാണെന്നതിന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജൻ കാർത്തിയും ഒന്നിച്ചഭിനയിക്കുന്നത്. ഒരു കുടുംബ ചിത്രമായാവും ഇത് തിയേറ്ററുകളിൽ എത്തുക.

   Read: ഹൈബി ഈഡനൊരു 'കയ്യു'മായി മമ്മൂട്ടി, ഒപ്പം ദുൽഖറും

   ആദ്യ കാലങ്ങളിൽ തമിഴ് സിനിമകളിലെ ഹിറ്റ് ജോഡിയായിരുന്നു സൂര്യയും ജ്യോതികയും. 2006ൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളുടെ ഇടവേളക്കു ശേഷം 2015 ൽ മലയാള ചിത്രം ഹൗ ഓൾഡ് ആർ യൂവിന്റെ തമിഴ് പതിപ്പിലൂടെ ജ്യോതിക വീണ്ടും അഭിനയ രംഗത്തു സജീവമായി. 2018ൽ പുറത്തിറങ്ങിയ കാട്രിൻ മൊഴി, ചെക്കാ ചെവന്ത വാനം തുടങ്ങിയ ജ്യോതിക ചിത്രങ്ങൾ ശ്രദ്ധേയമായി.

   First published:
   )}