നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തമിഴിലും ജിമിക്കി കമ്മൽ ഹിറ്റ്

  തമിഴിലും ജിമിക്കി കമ്മൽ ഹിറ്റ്

  • Share this:
   മലയാളത്തിലേതു പോലെ തന്നെ തമിഴിലും ജിമിക്കി കമ്മൽ മെഗാ ഹിറ്റ്. മൊഴിമാറ്റം ചെയ്യപ്പെടാതെ തന്നെയാണ് ജ്യോതിക നായികാ വേഷത്തിലെത്തുന്ന കാട്രിൻ മൊഴിയിൽ ജിമിക്കി കമ്മൽ വീണ്ടും അവതരിക്കുന്നത്.രണ്ടു ദിവസത്തിനുള്ളിൽ പത്തു ലക്ഷത്തിലധികം വ്യൂസ് നേടിയ ഗാനം യൂട്യൂബിൽ ഒൻപതാം സ്ഥാനത്ത് ട്രെൻഡിങ് ആണ്. ജ്യോതിക, ലക്ഷ്മി മഞ്ജു എന്നിവരാണ് ഗാന രംഗത്ത്. ആർ.ജെയായ ജ്യോതികയുടെ വിജയം ആഘോഷിക്കുന്ന വേളയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദിയിൽ വിദ്യാ ബാലൻ അവതരിപ്പിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിൻ മൊഴി.   2017 ൽ പുറത്തിറങ്ങിയ ലാൽ ജോസ്-മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലേതാണ് ജിമിക്കി കമ്മൽ.ഒൻപതു കോടിക്ക് മേൽ വ്യൂസ് നേടിയ മലയാള ഗാനമാണിത്. ഇറങ്ങിയ ശേഷം മാസങ്ങളോളം ട്രെൻഡിങ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം പിടിച്ചടക്കിയിരുന്നു ജിമിക്കി കമ്മൽ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, എന്തിനു വിദേശ രാജ്യങ്ങളിൽ പോലും ജിമിക്കി കമ്മലിന് താളം പിടിച്ചു നൃത്തം ചെയ്തവർ അനവധി. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത് ഉണ്ണിയും ചേർന്നാണ്. ക്യാമ്പസ് രംഗത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനമാണിത്.

   തമിഴ് ചിത്രത്തിലെ ഗാനം യൂട്യൂബിൽ എത്തിയ പാടെ കമന്റ് ഇട്ടു തകർക്കാൻ മലയാളികൾ മത്സരിക്കുകയാണ്. കാട്രിൻ മൊഴി ഈ മാസം തിയേറ്ററുകളിലെത്തും.

   First published: