നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇനി ജ്യോതിക വരും, 'രാക്ഷസി'യായി

    ഇനി ജ്യോതിക വരും, 'രാക്ഷസി'യായി

    Jyothika's next is Raatchasi, watch trailer | ജൂലൈ 5ന് 'രാക്ഷസി' പ്രദർശനത്തിനെത്തും

    ജ്യോതിക

    ജ്യോതിക

    • Share this:
      വീണ്ടും കാലിക പ്രസക്തിയുള്ള സിനിമയുമായി ജ്യോതിക എത്തുന്നു. ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച്‌ നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന, 'രാക്ഷസി'യാണ് ജ്യോതികയുടെ പുതിയ ചിത്രം. ജൂലൈ 5ന് 'രാക്ഷസി' പ്രദർശനത്തിനെത്തും. 36 വയതിനിലെ എന്ന സിനിമയിലൂടെ മടങ്ങി വരവ് നടത്തിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ, കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളായിരുന്നു. നായികാ പ്രാധാന്യമുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് വിനോദത്തോടൊപ്പം സമൂഹത്തിനു, പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്കിയവയുമായിരുന്നു.

      ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണി ഹെഡ് മിസ്ട്രെസ്സായി എത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ്. ഒപ്പം ഒരു പൂർവ ചരിത്രവും ഗീതാ റാണിക്കുണ്ട്. ഗീതാറാണിയുടെ ലക്‌ഷ്യം പൂർത്തിയായോ? ഒരു പിന്നോക്ക ഗ്രാമത്തിലെ വിദ്യാലയം അന്വേഷിച്ചു പിടിച്ചു അവിടെ അദ്ധ്യാപികയായി ചേരുവാനുള്ള കാരണമെന്ത്? ഗീതാ റാണിയുടെ പശ്ചാത്തലം എന്താണ്? ഇങ്ങനെ ഒട്ടേറെ ദുരൂഹതകളിലൂടെ ഇഴ പിന്നിയ ഒരു കഥയാണ് 'രാക്ഷസി'യുടേത്. ഈ കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയത്. സ്റ്റണ്ട് മാസ്റ്റർമാരായ സുദേഷ് - പാണ്ഡിയൻ ജ്യോതികയ്ക്ക് പ്രത്യേകം വടിപ്പയറ്റ്‌ പരിശീലനവും നൽകുകയുണ്ടായത്രെ . 'രാക്ഷസി'യിൽ ആക്ഷൻ രംഗങ്ങളിലും ജ്യോതിക കൈയ്യടി നേടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.



      സർക്കാരുകൾ വിദ്യാർത്ഥി സമൂഹത്തോടും സർക്കാർ വിദ്യാലയങ്ങളോടും പുലർത്തി വരുന്ന അവഗണനകൾ, കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം ഇവയൊക്കെ 'രാക്ഷസി'യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ കഥയുടെ അകംബടിയോടെ തികച്ചും ഒരു എന്റർടൈനറായിട്ടാണ് ചിത്രത്തിന് സംവിധായകൻ ദൃശ്യസാഷാത്കാരം നൽകിയിരിക്കുന്നത്.

      ജ്യോതികയെ കൂടാതെ പൂർണിമാ ഭാഗ്യരാജ്, ഹരീഷ് പേരടി, കവിതാ ഭാരതി, സത്യൻ, മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച 'രാക്ഷസി'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരവിന്ദ് ഭാസ്കരനാണ്.

      First published:
      )}