• HOME
  • »
  • NEWS
  • »
  • film
  • »
  • Uppumaavu | കൈലാഷ്, സരയൂ; ഒരു കുടുംബ ചിത്രവുമായി 'ഉപ്പുമാവ്'

Uppumaavu | കൈലാഷ്, സരയൂ; ഒരു കുടുംബ ചിത്രവുമായി 'ഉപ്പുമാവ്'

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്

  • Last Updated :
  • Share this:
    കൈലാഷ് (Kailash), സരയൂ (Sarayu) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉപ്പുമാവ്' (Uppumavu) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ: ജയകുമാർ ജെ.കെ. പ്രകാശനം ചെയ്തു.

    ശിവജി ഗുരുവായൂർ, ജയശങ്കർ, ഷാജി മാവേലിക്കര, കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്, കണ്ണൻ സാഗർ, സജി വെട്ടിക്കവല, കെ. അജിത് കുമാർ, മാസ്റ്റർ ആദീഷ്, സീമ ജി. നായർ, ആതിര, മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ.

    വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു. ശ്രീമംഗലം വിജയൻ, ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    രാജൻ കാർത്തികപ്പള്ളി, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.

    എഡിറ്റർ- റയാൻ ടൈറ്റസ്, ലൈൻ പ്രൊഡ്യൂസർ- പ്രിജി കാട്ടൂർ, കെ. അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് സൂര്യൻ, കല- രാജീവൻ ഇളമ്പൽ, മേക്കപ്പ്- അനിൽ നേമം, വസ്ത്രാലങ്കാരം- സൂര്യ ശ്രീകുമാർ, സ്റ്റിൽസ്- റോയി ലോറൻസ്, കൊറിയോഗ്രാഫി- തുഷാന്ത് ടാപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- റെജി ശ്രീനിവാസൻ, അസിസ്റ്റന്റ് ഡയറക്ടർ- രാഹുൽ, അരോമൽ,ശിവ, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു എസ്. സാഹിബ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: Pathonpatham Noottandu | റിലീസ് ഉറപ്പിച്ചു, ഓണത്തിന് തയാറായിക്കോ; 'പത്തൊമ്പതാം നൂറ്റാണ്ടുമായി' വിനയൻ വരുന്നു

    ഈ ഓണത്തിന് ദൃശ്യവിരുന്നേകാൻ 'പത്തൊമ്പതാം നൂറ്റാണ്ട്'  (Pathonpatham Noottandu) തീയറ്ററിലെത്തുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലൂടെ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

    ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ (Siju Wilson) അവതരിപ്പിക്കുന്നു.

    Summary: Kailash and Sarayu unite for a family entertainer titled Uppumavu. First look poster of the movie has just been released in Kollam. The film is directed by Shyam Sivarajan. The first look promises the movie to be a family entertainer
    Published by:user_57
    First published: