തൻഹാജിയിൽ സാവിത്രിയായി കജോൾ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Kajol as Savitri in Tanhaji the Unsung Warrior | നായികാ കഥാപാത്രമായ സാവിത്രി മാലുസരെയായി വേഷമിടുന്ന കാജോലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു

News18 Malayalam | news18-malayalam
Updated: November 18, 2019, 5:12 PM IST
തൻഹാജിയിൽ സാവിത്രിയായി കജോൾ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സാവിത്രിയായി കജോൾ
  • Share this:
അജയ് ദേവ്ഗൺ നായകനായെത്തുന്ന ചരിത്രസിനിമ തൻഹാജി- ദ് അൺസംഗ് വാരിയറിൽ സാവിത്രിയായി കാജോളെത്തുന്നു. ചിത്രത്തിൽ നായികാ കഥാപാത്രമായ സാവിത്രി മാലുസരെയായി വേഷമിടുന്ന കാജോലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജാവിന്റെ സൈന്യത്തിലെ നേതാവായ തൻഹാജി മാലുസാരെയുടെ ധീരതയും ത്യാഗവും അടിസ്ഥാനമാക്കിയാണ് ചിത്രമെത്തുന്നത്. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രതിനായകനായാണ് സെയ്ഫ് അലി ഖാനെത്തുന്നത്. തൻഹാജിയുടെ കരുത്താണ് സാവിത്രയെന്നാണ് അജയ് ദേവ്ഗൺ കാജോളിന്റെ കഥാപാത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. ഓം റൗട്ട് ആണ് ചിത്രത്തിന്റെ സംവിധാനം. 2020 ജനുവരി 10ന് ചിത്രം തീയേറ്ററുകളിലെത്തും. ജഗപതി ബാബു, അജൻക്യ ഡിയോ, പങ്കജ് ത്രിപാതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ​
First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading