• HOME
  • »
  • NEWS
  • »
  • film
  • »
  • Kajol Salaam Venky | രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കിയിൽ' കജോൾ നായിക

Kajol Salaam Venky | രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കിയിൽ' കജോൾ നായിക

Kajol is lady lead in Revathy directed Salaam Venky | ഏറ്റവും വിഷമകരമായ സാഹചര്യങ്ങളോട് പോരാടുന്ന അമ്മയുടെ കഥയാണ് ‘സലാം വെങ്കി’

സലാം വെങ്കി

സലാം വെങ്കി

  • Share this:
    നടിയും സംവിധായികയുമായ രേവതിയുടെ (Revathy) വരാനിരിക്കുന്ന ചിത്രം 'സലാം വെങ്കി'യുടെ (Salaam Venky) ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച് നടി കജോൾ (Kajol). ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് കജോൾ പോസ്റ്റ് പങ്കുവെച്ചു: “ഇന്ന് നമ്മൾ പറയേണ്ട ഒരു കഥയുടെയും സഞ്ചരിക്കേണ്ട പാതയുടെയും ആഘോഷിക്കേണ്ട ജീവിതത്തിന്റെയും യാത്ര ആരംഭിക്കുന്നു. #SalaamVenky യുടെ ഈ അവിശ്വസനീയമായ യഥാർത്ഥ കഥ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിയുന്നില്ല," കജോൾ ക്യാപ്‌ഷനിൽ പറഞ്ഞു.








    View this post on Instagram






    A post shared by Kajol Devgan (@kajol)






    ഏറ്റവും വിഷമകരമായ സാഹചര്യങ്ങളോട് പോരാടുന്ന അമ്മയുടെ കഥയാണ് ‘സലാം വെങ്കി’ പറയുന്നത്. ഈ കഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.




    ‘ദി ലാസ്റ്റ് ഹുറ’ എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. ഇതേക്കുറിച്ച് രേവതി മുമ്പ് ഒരു പ്രസ്താവനയിൽ പങ്കുവെച്ചിരുന്നു. 'ദി ലാസ്റ്റ് ഹുറ'യിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് ചേർന്നതാണ്. ഇത് റിലേറ്റബിൾ മാത്രമല്ല, പ്രചോദനം കൂടിയാണ്. ഞാനും സുരാജും ശ്രദ്ധയും ഈ സിനിമയുടെ ചർച്ചകൾ നടത്തുമ്പോൾ കജോൾ ആയിരുന്നു ഞങ്ങളുടെ മനസ്സിൽ കടന്നുവന്ന ആദ്യത്തെ മുഖം. മൃദുലവും എന്നാൽ ഊർജ്ജസ്വലവുമായ ആ കണ്ണുകളും. മനോഹരമായ പുഞ്ചിരിയും എന്തും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയും. ഈ സഹകരണത്തിനും കജോളിനൊപ്പം ഈ ഹൃദ്യമായ കഥയ്‌ക്കായി പ്രവർത്തിക്കാനും ഞാൻ വളരെ ആവേശത്തിലാണ്."




    ബിലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസിന്റെയും ബാനറിൽ സൂരജ് സിംഗ്, ശ്രദ്ധ അഗർവാൾ, വർഷ കുക്രേജ എന്നിവർ ചേർന്നാണ് ‘സലാം വെങ്കി’ നിർമ്മിക്കുന്നത്.

    കജോളിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തരംഗം സൃഷ്ടിച്ചു. വരാനിരിക്കുന്ന സംരംഭത്തിന് നടിയുടെ ആരാധകർ കജോളിനും ടീമിനും ഊഷ്മളമായ ആശംസകൾ അയച്ചു. കൂടാതെ, കജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖർജിയും അഭിപ്രായം രേഖപ്പെടുത്തി.

    നെറ്റ്ഫ്ലിക്സ് ചിത്രമായ 'ത്രിഭംഗയിലാണ്' കജോൾ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. തൻവി ആസ്മി, മിഥില പാൽക്കർ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. അതേസമയം, രേവതി ആദ്യമായി സംവിധായികയായി 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്, ഇംഗ്ലീഷിലെ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.

    Summary: Kajol and Revathy join hands for the movie 'Salaam Venky'
    Published by:user_57
    First published: