HOME /NEWS /Film / Kakkipada | നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് ചിത്രം 'കാക്കിപ്പട'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Kakkipada | നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് ചിത്രം 'കാക്കിപ്പട'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കാക്കിപ്പട

കാക്കിപ്പട

സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് 'കാക്കിപ്പട'

  • Share this:

    നിരഞ്ജ് മണിയൻപിള്ള രാജു (Niranj Maniyanpillai Raju), അപ്പാനി ശരത് (Appani Sarath)‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാക്കിപ്പട' (Kakkipada) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ജീത്തു ജോസഫ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

    സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് 'കാക്കിപ്പട'. 'പ്ലസ് ടു', 'ബോബി' എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത 'കാക്കിപ്പട' എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.

    പോലീസുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് കാക്കിപ്പട.

    കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ്സ് വിരുന്നായി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

    തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, സംഗീതം - ജാസി ഗിഫ്റ്റ്, എഡിറ്റിംഗ്- ബാബു രത്നം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചലഛായാഗ്രഹണം- അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ്) ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തും.

    Summary: New Malayalam film Kakkipada stars Niranj Maniyanpillai Raju and Appani Sarath in the key roles. In the movie's first look poster, the majority of the cast are wearing khakhi. Kakkipada, directed by Shebi Chowghat, may deal on a few topical societal topics that have dominated news. The movie is anticipated to arrive around Christmas

    First published:

    Tags: Appani Sarath, Malayalam cinema 2022, Niranj Maniyanpillai