• HOME
 • »
 • NEWS
 • »
 • film
 • »
 • Kakkippada | തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിയും, ഒപ്പം എട്ട് പോലീസുകാരും; 'കാക്കിപ്പട' ചിത്രീകരണമാരംഭിച്ചു

Kakkippada | തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിയും, ഒപ്പം എട്ട് പോലീസുകാരും; 'കാക്കിപ്പട' ചിത്രീകരണമാരംഭിച്ചു

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന സിനിമ തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു

കാക്കിപ്പട

കാക്കിപ്പട

 • Last Updated :
 • Share this:
  പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട'യുടെ (Kakkippada movie) ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ചിത്രം നിർമ്മിക്കുന്നു.

  പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന സിനിമ തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു.

  നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

  തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്; സംഗീതം - ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. കലാസംവിധാനം -സാബുറാം, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യും - ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്.  Also read: റിലീസ് ഉറപ്പിച്ചു, ഓണത്തിന് തയാറായിക്കോ; 'പത്തൊമ്പതാം നൂറ്റാണ്ടുമായി' വിനയൻ വരുന്നു

  ഈ ഓണത്തിന് ദൃശ്യവിരുന്നേകാൻ 'പത്തൊമ്പതാം നൂറ്റാണ്ട്'  (Pathonpatham Noottandu) തീയറ്ററിലെത്തുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലൂടെ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

  ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ (Siju Wilson) അവതരിപ്പിക്കുന്നു.

  അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
  Published by:user_57
  First published: