നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മണികിലുക്കം നിലച്ചിട്ട് മൂന്നാണ്ട്; മരണത്തിലെ ദുരൂഹതകൾ ഇനിയും ബാക്കി

  മണികിലുക്കം നിലച്ചിട്ട് മൂന്നാണ്ട്; മരണത്തിലെ ദുരൂഹതകൾ ഇനിയും ബാക്കി

  സിനിമാതാരങ്ങള്‍ അടക്കം ഏഴു പേരെ ഈ മാസം നുണപരിശോധനയ്ക്ക് വിധേയമാക്കും

  • Share this:
   കലാഭവന്‍ മണിയുടെ ഓർമ്മകൾക്ക് മൂന്നു വർഷം. വർഷങ്ങളേറെ പിന്നിടുമ്പോഴും മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. സിനിമാതാരങ്ങള്‍ അടക്കം ഏഴു പേരെ ഈ മാസം നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐ. തീരുമാനം. പാട്ടും പകർന്നാട്ടവും ശബ്ദാനുകരണവുമായി മലയാളികളുടെ മനസ്സുകവർന്ന കലാഭവൻ മണി ജീവിതവും സിനിമയും രണ്ടല്ലെന്ന് അഭിനയത്തിലൂടെ തെളിയിച്ച കലാകാരൻ കൂടിയായിരുന്നു. ചടുലമായ നാടൻപാട്ടും, നായകനും വില്ലനുമായുള്ള ഭാവമാറ്റങ്ങളും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെയ്ക്കുമ്പോഴാണ് അപ്രതീക്ഷിതമായി മണിനാദം നിലച്ചത്.

   Also read: ദേഹത്ത് തീ കൊളുത്തിയിട്ട് വീട്ടിലേക്ക് വാ, അക്ഷയ്‌ക്ക്‌ ഭാര്യ ട്വിങ്കിളിന്റെ താക്കീത്

   2016 മാര്‍ച്ച് 6 നാണ് മലയാളികളെ ഞെട്ടിച്ച് മണി വിടപറഞ്ഞത്. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും തുമ്പുണ്ടായില്ല. 2017 മെയില്‍ സി.ബി.ഐ. കേസ് ഏറ്റെടുത്തു. എന്നാല്‍ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.

   മരണത്തിന് മുന്‍പ് മണിക്കൊപ്പം പാടിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുള്ള ഏഴു സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സി.ജെ.എം. കോടതി അംഗീകരിച്ചിരുന്നു. ഇവര്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം. 2018ൽ മണിയുടെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന വിനയൻ ചിത്രം പുറത്തിറങ്ങിയിരുന്നു. മണിയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് ചാലക്കുടിയിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സുഹൃത്തുകളടക്കം നിരവധി പേർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

   First published:
   )}