കോൺസ്റ്റബിൾ സഹദേവനെ (Constable Sahadevan) ആർക്കാണ് മറക്കാൻ കഴിയുക. ശരിക്കും പോലീസ് ബുദ്ധിയുള്ള പൊലീസുകാരനായി ദൃശ്യം ഒന്നാം (Drishyam 1) ഭാഗത്തിൽ നിറഞ്ഞു നിന്ന ഈ കലാഭവൻ ഷാജോൺ (Kalabhavan Shajohn) കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും തിരഞ്ഞവർ ഏറെയാണ്. ബിഗ് സ്‌ക്രീനിൽ ഒട്ടേറെത്തവണ കാക്കി അണിഞ്ഞെങ്കിലും, ഇത്രയും കാമ്പുള്ള പോലീസ് കഥാപാത്രം ആദ്യമായാണ് ഷാജോൺ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ, നെഗറ്റിവ് ടച്ചുള്ള മറ്റൊരു പോലീസ് വേഷവുമായി ഷാജോൺ വരികയായി.
ഏതു വേഷവും തന്റെ ശൈലിയിൽ കയ്യടക്കത്തോടെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഷാജോൺ ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചു. പിന്നീട് 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന ചിത്രത്തിലെ കാർലോസ് എന്ന വില്ലനിലൂടെ, തന്റെ ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റി അദ്ദേഹം തെളിയിച്ചു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി'യിൽ നെഗറ്റീവ് ടച്ച് ഉള്ള, സൈമൺ പാത്താടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ ആണ് നായകൻ.
കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്ന 'പുള്ളി' വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇന്ദ്രൻസ്,രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഇതിന് പുറമേ, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ബിനുകുര്യൻ. ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. സംഗീതം- ബിജിബാൽ. കലാസംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ. തോമസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
Summary: Actor Kalabhavan Shajohn, who made an exceptional performance in the movie Drishyam 1 as Constable Sahadevan to reprise a role in Khakhi again. Wait to watch Shajohn pull off Simon Pathadan, a cop in Pulli movie. The film is headlined by Sufiyum Sujathayum fame Dev Mohanഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.