നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന
ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയിൽ കലാഭവൻ ഷാജോൺ (Kalabhavan Shajohn) നായകൻ. ടൈറ്റസ് പീറ്റർ ആണ് നിർമാതാവ്. ചിത്രീകരണം കാന്തല്ലൂരിൽ ആരംഭിച്ചു. മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് കലാഭവൻ ഷാജോൺ അവതരിപ്പിക്കുക.
Also read: വരാഹരൂപം കോപ്പിയടി കേസ്; പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതിയുടെ സ്റ്റേ തുടരും
വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി അഭിനേതാക്കളും ചിത്രത്തിലണിനിരക്കുന്നു. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി, ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവർ സിനിമയുടെ ഭാഗമാണ്.
ഛായാഗ്രഹണം – സുനിൽ പ്രേം എൽ.എസ്., എഡിറ്റിംഗ് – കെ. ശ്രീനിവാസ്, കലാ സംവിധാനം – അർക്കൻ എസ്. കർമ്മ, മേക്കപ്പ്- ലാൽ കരമന, കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ.- വാഴൂർ ജോസ്.
മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.