• HOME
  • »
  • NEWS
  • »
  • film
  • »
  • Kalachekon | കാൽപ്പന്തു കളിയുടെ ആവേശം നിറഞ്ഞ മലബാറിന്റെ കാളപ്പൂട്ടു കഥയുമായി 'കാളച്ചേകോൻ' റിലീസിന്

Kalachekon | കാൽപ്പന്തു കളിയുടെ ആവേശം നിറഞ്ഞ മലബാറിന്റെ കാളപ്പൂട്ടു കഥയുമായി 'കാളച്ചേകോൻ' റിലീസിന്

'കാളച്ചേകോന്‍' എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു

കാളച്ചേകോൻ

കാളച്ചേകോൻ

  • Share this:
    ഫുട്ബോൾ കളിപ്പോലെ മലബാറിന്റെ (Malabar) തനത് സംസ്കാരമായ കാളപ്പൂട്ടിന്റെ (bull surfing) പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന 'കാളച്ചേകോൻ' (Kalachekon) മെയ് 27ന് തിയെറ്ററിലെത്തുന്നു. കെ.എസ്. ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാളച്ചേകോന്‍' എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് നായികയാവുന്നു.

    ദേവൻ, മണികണ്ഠൻ ആചാരി, സുധീർ കരമന, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ, സി.ടി. കബീർ, പ്രമോദ് കുഞ്ഞിമംഗലം, സുനിൽ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമൻ, ഗീതാ വിജയൻ, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    സംവിധായകന്‍ കെ.എസ്. ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.

    ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടര്‍ ജ്ഞാനദാസ് നിര്‍മ്മിക്കുന്ന 'കാളച്ചേകോന്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു നിര്‍വ്വഹിക്കുന്നു.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശാന്തി ജ്ഞാനദാസ്, പ്രൊഡക്ഷൻ കൺട്രോളർ- പി.സി., കല- ജീമോൻ മൂലമറ്റം, മേക്കപ്പ്- ജയമോഹൻ, വസ്ത്രാലങ്കാരം- അബ്ബാസ് പാണാവള്ളി, സ്റ്റിൽസ്- ശ്രീനി മഞ്ചേരി,
    പരസ്യകല- ഷഹിൽ കൈറ്റ് ഡിസൈൻ, എഡിറ്റർ- ഷമീർ ഖാൻ, നൃത്തം-കൂൾജയന്ത്, സംഘട്ടനം-റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനീഷ് നെന്മാറ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- നാരായണ സ്വാമി, പ്രൊഡക്ഷൻ മാനേജർ- സുധീന്ദ്രൻ പുതിയടത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജയരാജ് വെട്ടം, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തിയും; 'വാശി' ലിറിക്കൽ ഗാനം പുറത്തിറങ്ങി

    ടൊവിനോ തോമസും (Tovino Thomas) കീർത്തി സുരേഷും (Keerthy Suresh) നായികാ നായകന്മാരാവുന്ന പുതിയ ചിത്രം 'വാശിയിലെ' (Vaashi movie) ലിറിക്കൽ ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രം ജൂൺ 17ന് റിലീസ് ചെയ്യും.

    രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ. രാധാകൃഷ്ണൻ.

    അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    Published by:user_57
    First published: