HOME » NEWS » Film » MOVIES KALIDAS JAYARAM NAMITHA PRAMOD MOVIE NAMED RAJANI N

Kalidas Jayaram and Namitha Pramod | കാളിദാസ് ജയറാമും നമിത പ്രമോദും; പുതിയ ചിത്രം 'രജനി'

Kalidas Jayaram - Namitha Pramod movie named Rajani | കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റേബ മോണിക്ക എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ

News18 Malayalam | news18-malayalam
Updated: April 15, 2021, 12:57 PM IST
Kalidas Jayaram and Namitha Pramod | കാളിദാസ് ജയറാമും നമിത പ്രമോദും; പുതിയ ചിത്രം 'രജനി'
കാളിദാസ് ജയറാം, നമിത പ്രമോദ്
  • Share this:
കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റേബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'രജനി' എന്ന് പേരിട്ടു.

പൊള്ളാച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ

ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, കരുണാകരൻ, തോമസ്, റിങ്കി ബിന്നി, ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം-വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- ബംഗ്ലൻ, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുൽ രാജ് ആർ., പരസൃകല- 100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനോദ് പി.എം., വൈശാഖ് ആർ. വാരൃർ, സ്റ്റണ്ട്- കെ. ഗണേശ് കുമാർ, അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്.

Summary: The movie starring Kalidas Jayaram and Namitha Pramod is named Rajani. Shooting of the movie is currently underway in Pollachi. Rajani is written and directed by Vinil Vargheseമീര ജാസ്മിൻ വീണ്ടും; ജയറാം നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യൻ അന്തിക്കാട്

നടി മീര ജാസ്മിൻ തിരികെയെത്തുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. 2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. ഇതേക്കുറിച്ച് സത്യൻ അന്തിക്കാട് തന്നെയാണ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സ്ഥിരീകരണം നൽകിയത്.

നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്. ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം 'ഞാൻ പ്രകാശനിൽ' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്." സത്യൻ അന്തിക്കാട് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
Published by: user_57
First published: April 15, 2021, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories