• HOME
  • »
  • NEWS
  • »
  • film
  • »
  • Rajani movie | കാളിദാസ് ജയറാം, നമിത പ്രമോദ് ചിത്രം 'രജനി' ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു

Rajani movie | കാളിദാസ് ജയറാം, നമിത പ്രമോദ് ചിത്രം 'രജനി' ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു

സൈജു കുറുപ്പ്, റേബ മോണിക്ക എന്നിവരും പ്രധാന അക്തപാത്രങ്ങളെ അവതരിപ്പിക്കുന്നു

കാളിദാസ് ജയറാം, നമിത പ്രമോദ്

കാളിദാസ് ജയറാം, നമിത പ്രമോദ്

  • Share this:
    കാളിദാസ് ജയറാം (Kalidas Jayaram), സൈജു കുറുപ്പ് (Saiju Kurup), നമിത പ്രമോദ് (Namitha Pramod), റേബ മോണിക്ക (Reba Monica) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു.

    ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി, ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ആർ.ആർ. നിര്‍വ്വഹിക്കുന്നു.

    എഡിറ്റര്‍- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുൽ രാജ് ആർ., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ- അഖിൽ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

    Also read: ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്

    ദുൽഖർ സൽമാൻ (Dulquer Salmaan) നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release) തയാറെടുക്കുന്നു. റോഷൻ ആൻഡ്രൂസ് (Roshan Andrews) സംവിധാനം ചെയ്ത ചിത്രം 'സോണി ലിവ്' (Sony Liv) പ്രദർശനത്തിനെത്തിക്കും.

    ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ കേരളത്തിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

    സോണി ലിവിൽ ചിത്രം നേരിട്ട് റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചതായി ഇപ്പോൾ സ്ഥിരീകരണം ലഭിച്ചു. ചിത്രം ഈ മാസം സ്ട്രീം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Summary: Kalidas Jayaram, Namitha Pramod movie Rajani begins in Chennai
    Published by:user_57
    First published: