News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 29, 2020, 10:04 AM IST
കാളിദാസ് ജയറാം, മിയ ജോർജ്
കാളിദാസ് ജയറാം, മിയ ജോര്‍ജ്ജ്, റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാക്കുളം ത്രീ ഡോട്ട് സ്റ്റുഡിയോയില്‍ നടന്നു. നടന് ജയറാം ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗണേശ് രാജവേലു നിര്‍വ്വഹിക്കുന്നു.
സംഗീതം: ഗിബ്രാന്‍, എഡിറ്റര്‍: ദീപു ജോസഫ്, സംഭാഷണം: വിന്‍സെന്റ് വടക്കന്‍. മാര്‍ച്ച് രണ്ടാം വാരം എറണാക്കുളത്ത് ഷൂട്ടിംങ് ആരംഭിക്കും. ചെന്നെെയാണ് മറ്റൊരു ലോക്കേഷന്‍.
First published:
February 29, 2020, 10:04 AM IST