നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുത്തൻ ലുക്കിൽ കാളിദാസ് ജയറാം; 'ബാക്ക്പാക്കേഴ്സ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

  പുത്തൻ ലുക്കിൽ കാളിദാസ് ജയറാം; 'ബാക്ക്പാക്കേഴ്സ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

  Kalidas Jayaram sports a different look in Backpackers movie | വ്യത്യസ്ത ലുക്കുമായി കാളിദാസും നായികയും

  ഗാനരംഗം

  ഗാനരംഗം

  • Share this:
   പുത്തൻ ലുക്കുമായി പുതിയ ചിത്രം 'ബാക്ക്പാക്കേഴ്‌സിൽ' നടൻ കാളിദാസ് ജയറാം. ഈ സിനിമയിലെ ജനലിൽ ആരോ... എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജയരാജ് വരികൾ രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സച്ചിൻ ശങ്കർ മന്നത്താണ്. സൂരജ് സന്തോഷ്, അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

   ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആദ്യമായാണ് നായകനാവുന്നത്. 'ബാക്ക്പാക്കേഴ്സ്' എന്ന സിനിമയുടെ  ചിത്രീകരണം 2019ൽ ആരംഭിച്ചതാണ്. തകഴിയുടെ 'കയര്‍' എന്ന നോവലില്‍ കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയ 'ഭയാനകം', കേരളം അതിജീവിച്ച മഹാപ്രളയത്തെ ചുറ്റിപ്പറ്റിയുള്ള 'രൗദ്രം' തുടങ്ങിയവയാണ് ജയരാജ് അടുത്തിടെ സംവിധാനം നിർവഹിച്ച മറ്റു ചിത്രങ്ങൾ. പുതുമുഖ താരം കാർത്തികയാണ് നായിക. രഞ്ജി പണിക്കർ ഒരു മുഖ്യ വേഷത്തിലെത്തുന്നു. പ്രമുഖ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. (ഗാനം ചുവടെ)   ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിൽ കാളിദാസ് നായക വേഷം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹാപ്പി സർദാർ ആണ് കാളിദാസിന്റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ സിനിമ.

   ലോക്ക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതിൽ പിന്നെ കാളിദാസും അച്ഛൻ ജയറാമും വേഷമിട്ട വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. 'പുത്തൻ പുതു കാലൈ' എന്ന് പേരിട്ടിരിക്കുന്ന സെഗ്മെന്റിൽ ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഈ സീരീസ് ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു. സുധ കൊങ്ങറയാണ് സംവിധാനം.   നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ജയറാം-കാളിദാസ് ജയറാം എന്നിവർ ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ സിനിമകളിലാണ് ഇതിനു മുൻപ് അച്ഛനും മകനും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. രണ്ട് ചിത്രങ്ങളിലും കാളിദാസ് ബാലതാരമായാണ് എത്തിയത്.
   Published by:user_57
   First published:
   )}