നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജയരാജ് ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ

  ജയരാജ് ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ

  Kalidas Jayaram to play the lead in Jayaraj movie | 'ബാക്ക്പാക്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

  • Share this:
   ജയരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ കാളിദാസ് ജയറാം നായകനാവും. 'ബാക്ക്പാക്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തകഴിയുടെ 'കയര്‍' എന്ന നോവലില്‍ കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയ 'ഭയാനകം', കേരളം അതിജീവിച്ച മഹാപ്രളയത്തെ ചുറ്റിപ്പറ്റിയുള്ള 'രൗദ്രം' തുടങ്ങിയവയാണ് ജയരാജിന്റെ മറ്റു ചിത്രങ്ങൾ. പുതുമുഖ താരം കാർത്തികയാവും നായിക. രഞ്ജി പണിക്കർ ഒരു മുഖ്യ വേഷത്തിലെത്തുന്നു. പ്രമുഖ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജൻ ആണ് ക്യാമറ.

   പ്രമുഖ ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിൽ കാളിദാസ് നായക വേഷം ചെയ്യുന്നുണ്ട്. ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഹാപ്പി സർദാർ ആണ് മറ്റൊരു പ്രൊജക്റ്റ്. ഹസീബ് ഹനീഫ് അവതരിപ്പിക്കുന്ന ചിത്രം അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറിൽ പുറത്തു വരും. അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവാണ് കാളിദാസിന്റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ സിനിമ.

   First published:
   )}