നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളത്തിൽ ഇനിയുമൊരു പഞ്ചാബി ഹൗസോ?

  മലയാളത്തിൽ ഇനിയുമൊരു പഞ്ചാബി ഹൗസോ?

  പഞ്ചാബി ഹൌസ് പോലെ, ഒരു പഞ്ചാബി വിവാഹമാവും കഥയെന്ന് പ്രതീക്ഷിക്കാം

  ഹാപ്പി സർദാർ

  ഹാപ്പി സർദാർ

  • Share this:
   പഞ്ചാബി തലക്കെട്ടും, ബലേ ബലേ എന്ന ഗാനവും എപ്പോൾ കേട്ടാലും മലയാളിയുടെ ചിന്ത നേരെ ചെന്ന് നിൽക്കുന്നത് പഞ്ചാബി ഹൗസിലാണ്. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും, രമണനും, മൊതലാളിയും, ഉണ്ണിയും, സർദാർജിമാരുമെല്ലാം ഇന്നലെ കണ്ട പോലെ മനസ്സിൽ നിറയും. അല്ലെങ്കിൽ ചാനൽ മാറ്റുന്നതിനിടയിൽ എവിടെയെങ്കിലും ഒന്ന് തെളിയും. ശേഷവും പഞ്ചാബി കഥകൾ പറയുന്ന ചിത്രങ്ങൾ പലതും വന്നെങ്കിലും, ഇതുപോലൊരു പൊട്ടിച്ചിരിയുടെ മാലപ്പടക്കം മറ്റൊന്നിനും കത്തിക്കാനായില്ല. അപ്പോഴിതാ, അടുത്ത സർദാർജി പടം വരുന്നു. ഹാപ്പി സർദാർ എന്ന സിനിമയിലെ നായകൻ കാളിദാസ് ജയറാമാണ്. നായിക മെറിൻ ഫിലിപ്. സുദീപ്, ഗീതിക എന്നിവർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഹാപ്പി സർദാർ. ദി ഗ്രേറ്റ് ഇന്ത്യൻ വെഡിങ് കോമഡി എന്ന ചെറു തലക്കെട്ടുമൊപ്പമുണ്ട്. പഞ്ചാബി ഹൌസ് പോലെ, ഒരു പഞ്ചാബി വിവാഹമാവും കഥയെന്ന് പ്രതീക്ഷിക്കാം.   ഹസീബ് ഹനീഫ് അവതരിപ്പിക്കുന്ന ചിത്രം അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറിൽ പുറത്തു വരും.
   അഭിനന്ദൻ രാമാനുജം ആണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.

   മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷം കാളിദാസ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ Mr ആൻഡ് Ms റൗഡി അടുത്ത വാരം തിയേറ്ററുകളിലെത്തും. അപർണ ബാലമുരളിയാണ് നായിക. ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിൽ കാളിദാസ് നായക വേഷത്തിലെത്തുന്നുണ്ട്. നായിക ഐശ്വര്യ ലക്ഷ്മി. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസാണ്.

   First published: