നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാളിദാസ് ജയറാമിന്റെ സർദാർ കഥക്ക് പഞ്ചാബിൽ തുടക്കം

    കാളിദാസ് ജയറാമിന്റെ സർദാർ കഥക്ക് പഞ്ചാബിൽ തുടക്കം

    'ദി ഗ്രേറ്റ് ഇന്ത്യൻ വെഡിങ് കോമഡി' എന്ന വിവരണത്തോടെയെത്തുന്ന ചിത്രമാണ് ഹാപ്പി സർദാർ

    • Share this:
      കാളിദാസ് ജയറാം സർദാർ വേഷത്തിൽ എത്തുന്ന ചിത്രം ഹാപ്പി സർദാറിന് തുടക്കമായി. പഞ്ചാബിലാണ് ചിത്രീകരണം. പഞ്ചാബി ഹൗസിനു ശേഷം മലയാളത്തിൽ വരുന്ന സർദാർ കഥാപാത്രങ്ങളുടെ ചിത്രമാണിത്. നായിക മെറിൻ ഫിലിപ്. സുദീപ്, ഗീതിക എന്നിവർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ 'ദി ഗ്രേറ്റ് ഇന്ത്യൻ വെഡിങ് കോമഡി' എന്ന ചെറു തലക്കെട്ടുമൊപ്പമുണ്ട്. പഞ്ചാബി ഹൗസ് പോലെ, ഒരു പഞ്ചാബി വിവാഹമാവും കഥയെന്ന് പ്രതീക്ഷിക്കാം.

      ലൊക്കേഷനിൽ നിന്നും


      ഹസീബ് ഹനീഫ് അവതരിപ്പിക്കുന്ന ചിത്രം അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറിൽ പുറത്തു വരും. മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷമുള്ള കാളിദാസിന്റെ രണ്ടാമത് ചിത്രം Mr ആൻഡ് Ms റൗഡി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ഈ മാസം തിയേറ്ററുകളിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസാണ്.

      First published:
      )}