നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഞാനൊന്ന് നോക്കി... തൃഷയുടെ സൗന്ദര്യത്തിൽ മുഴുകി കാളിദാസ്

  ഞാനൊന്ന് നോക്കി... തൃഷയുടെ സൗന്ദര്യത്തിൽ മുഴുകി കാളിദാസ്

  Kalidas Jayaram, Trisha caught unawares | 'ഞാനും ഞാനും എന്റാളും...' ഗാനത്തിലെ വരികൾ പ്രാവർത്തികമാക്കാൻ കാളിദാസിന് കുറേക്കൂടി വർഷങ്ങൾ വേണ്ടിവന്നു

  • Share this:
   ഞാനൊന്നു നോക്കി, അവളെന്നെയും നോക്കി. ഇതായിരുന്നില്ലേ നായകനായ കാളിദാസിനെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച പൂമരത്തിലെ 'ഞാനും ഞാനും എന്റാളും...' എന്ന ഗാനത്തിലെ വരികൾ. എന്നാൽ ഇവിടെ നോക്കൂ. കുറേക്കൂടി വർഷങ്ങളെടുത്തു, കാളിദാസിന് ആ വരികൾ പ്രാവർത്തികമാക്കാൻ. നോക്കിയത് മറ്റാരെയുമല്ല, സുന്ദരിയായ നടി തൃഷയെ! ഒരു പൊതു പരിപാടിക്കിടെയാണ് കാളിദാസ് പോലും അറിയാതെ ആളെ ക്യാമറാമാൻ വിരുതൻ ഫ്രയിമിൽ ആക്കിയത്. എന്നാൽ അതിലെ രസം മനസ്സിലാക്കിയ കാളിദാസ് താൻ പിന്നിലെ സീറ്റിലിരുന്ന്‌ തൃഷയെ നോക്കുന്ന രണ്ടു ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.    
   View this post on Instagram
    

   Vipinan and jaanu 🔥 PC @ajmal_photography_ @dudette583


   A post shared by Kalidas Jayaram (@kalidas_jayaram) on


   മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷമുള്ള കാളിദാസിന്റെ രണ്ടാമത് ചിത്രം Mr ആൻഡ് Ms റൗഡി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് നാളെയാണ് റിലീസ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസാണ്. കൂടാതെ പഞ്ചാബിലെ സർദാർ കഥ പറയുന്ന ഹാപ്പി സർദാറിലും നായകാനാണ് കാളിദാസ്.

   First published:
   )}