കാളിദാസിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

news18india
Updated: December 17, 2018, 12:10 PM IST
കാളിദാസിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
ചിത്രത്തിലെ രംഗം
  • News18 India
  • Last Updated: December 17, 2018, 12:10 PM IST
  • Share this:
മാധുര്യമേറിയ ജന്മദിനമാണ് ഇത്തവണ കാളിദാസിന്. കിട്ടിയ പിറന്നാൾ സമ്മാനങ്ങളിൽ ഏറ്റവും മികച്ചത് ഇതാണ്. അത് ആരാധകർക്ക് മുന്നിൽ പങ്കു വായിക്കുകയും ചെയ്തു. ഏറ്റവും പുതിയ നായക ചിത്രം അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് കാളിദാസ് ജയറാമിന്റെ ജന്മദിനം കൂടിയായ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഇതിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മി.

എത്തി, എത്തി ലാലേട്ടൻ എത്തി

പൂമരത്തിനും, ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ് റൗഡിക്കും ശേഷം കാളിദാസ് നായകനാവുന്ന രണ്ടു ചിത്രങ്ങളിൽ ഒന്നാണ് അർജന്റീന ഫാൻസ്‌. സന്തോഷ് ശിവൻ ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും സംവിധായക വേഷം കൈകാര്യം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ് കാളിദാസിന്റെ മറ്റൊരു ചിത്രം. മഞ്ജു വാര്യരാണ് മറ്റൊരു പ്രധാന കഥാപാത്രം.

അശോകന്‍ ചെരുവിലിന്റെ ചെറുകഥ അടിസ്ഥാനമാക്കിയാണു ജോണ്‍ മന്ത്രിക്കലും സംവിധായകനും ചേർന്നു അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ തിരക്കഥ ഒരുക്കുന്നത്‌. എഴുത്തുകാരന്റേതായി കാട്ടൂർക്കടവിലെ ക്രൂരകൃത്യമെന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്. രണധീവേയുടേതാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.

First published: December 17, 2018, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading