ടൊവിനോയുടെ പോലീസ് അവതാരം; കൽക്കി ഫസ്റ്റ് ലുക്

Kalki first look | ഈ അവതാരത്തിനുള്ള കാത്തിരിപ്പ് ഓഗസ്റ്റ് 8 വരെ നീളും

കൽക്കിയിൽ ടൊവിനോ തോമസ്

കൽക്കിയിൽ ടൊവിനോ തോമസ്

  • Share this:
    ഇൻസ്‌പെക്ടർ ബൽറാമിന് തോളോട് തോൾ നിൽക്കാനുള്ള ടൊവിനോയുടെ പോലീസ് അവതാരം കൽക്കിയുടെ മുഖം ആണിത്. വിഷു ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ഈ അവതാരത്തിനുള്ള കാത്തിരിപ്പ് ഓഗസ്റ്റ് 8 വരെ നീളും. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനോടകം സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക് വൻ ഹിറ്റായിക്കഴിഞ്ഞു. അടുത്തിടെ പുറത്തു വൻ ഹിറ്റ് ചിത്രം ലൂസിഫറിലെ ടൊവിനോയുടെ ജതിൻ രാംദാസ് എന്ന കഥാപാത്രം ശ്രദ്ധേയമാണ്.    കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.

    First published:
    )}