• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES KALKI KOECHLIN INTIMATE SCENES NEED TO BE CHOREOGRAPHED THEY CANT BE IMPROVISED ON THE

ഇന്റിമേറ്റ് രംഗങ്ങൾക്ക് പരിശീലനം ആവശ്യം, സ്പോട്ടിൽ പറഞ്ഞാൽ നടക്കില്ല: കൽക്കി

നൃത്തമോ, ആക്ഷനോ കൊറിയോഗ്രാഫി ചെയ്യുന്നപോലെ സീനിലെ ഓരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ടെന്ന് കൽക്കി

കൽക്കി

കൽക്കി

  • Share this:
    മീ ടൂ മൂവ്മെന്റിന് ശേഷം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയ നടി കൽക്കി കോക്ളിൻ മറ്റൊരു അഭിപ്രായവുമായി വീണ്ടും വാർത്തകളിൽ നിറയുന്നു. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ കാലേകൂട്ടി പരിശീലനം വേണമെന്നും, ഇതിനായി പരിശീലനക്കളരി അഥവാ വർക്ഷോപ്പുകൾ വേണമെന്നുമാണ് കൽക്കിയുടെ അഭിപ്രായം. നൃത്തമോ, ആക്ഷനോ കൊറിയോഗ്രാഫി ചെയ്യുന്നപോലെ സീനിലെ ഓരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ടെന്നാണ് കൽക്കി പറയുന്നത്. ഇല്ലെങ്കിൽ സംഗതി ചിലപ്പോൾ സ്പോട്ടിൽ നടന്നെന്നു വരില്ല.

    Also read: ഇത് ഗുലാന്റെ 'തിത്തി തെയ്' അല്ല, നല്ല കിടിലൻ ഡാൻസ് കളിച്ച് ദുൽഖറും ഭാര്യ അമാലും

    മീ ടൂ കാംപെയ്‌നിനു ശേഷം സിനിമാ മേഖലയിൽ ഒരു അന്തര്‍ബോധം ഉണ്ടായതായി കൽക്കി പറയുന്നു. മീ ടൂവിന് ശേഷം കല്കിയൊരു നാടകം ചെയ്തു. അതിന്റെ സംവിധായകൻ പുരുഷനായിരുന്നു. റിഹേർസൽ ചെയ്യുമ്പോൾ എല്ലാവരും എങ്ങനെ പെരുമാറണം എന്ന് രണ്ടു പേജ് നീളുന്ന ഒരു കുറിപ്പ് എല്ലാവർക്കും നൽകിയിരുന്നു. ഇന്റിമേറ്റ് സീനിനായി താൻ റിഹേർസൽ എടുത്തുവെന്ന് കൽക്കി പറയുന്നു. അഭിനയിക്കുന്നതിനിടയിൽ പരസ്പരം എങ്ങനെ സ്പർശിക്കണം എന്ന് സഹതാരങ്ങൾ തമ്മിൽ ചർച്ച ചെയ്തിരുന്നെന്നും കൽക്കി പറയുന്നു.

    First published:
    )}