'കാക്കിയോടാ കളി'; കലിയുഗത്തിലെ പോലീസ് അവതാരമായി ടൊവിനോ തോമസ്

Watch new song trailer from Kalki movie | ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് ഒരുലക്ഷത്തിൽ പരം കാണികളെ നേടിയിട്ടുണ്ട്

ടീസറിലെ ഒരു രംഗം

ടീസറിലെ ഒരു രംഗം

  • Share this:
    കലിയുഗത്തിലെ അടിയിടി പോലീസ് അവതാരമായി ടൊവിനോ തോമസ് വരുന്നു. പുതിയ ചിത്രം കൽക്കിയിലെ ഗാനം 'റെഡ്, ബ്ലൂ, ബ്ലാക്കിന്റെ' ടീസർ വരാനിരിക്കുന്ന പൂരം വിളിച്ചോതുന്നതായി. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് ഒരുലക്ഷത്തിൽ പരം കാണികളെ നേടിയിട്ടുണ്ട്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയുടെ സംഗീതം. ജേക്സ് ബിജോയ്, നിരഞ്ജ് സുരേഷ്, കേശവ് വിനോദ്, അജയ് ശ്രാവൺ എന്നിവർ ചേർന്നാണ് ആലാപനം. ഓഗസ്റ്റ് മാസം ചിത്രം തിയേറ്ററിലെത്തും.



    പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക് വൻ ഹിറ്റായിക്കഴിഞ്ഞു.

    കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.

    First published:
    )}