• HOME
 • »
 • NEWS
 • »
 • film
 • »
 • 'കല്യാണക്കാര്യം പിള്ളേരുടെ ഇഷ്‌ടം'; പുതിയ സിനിമയുടെ പൂജ ചടങ്ങ് തൃശൂരിൽ നടന്നു

'കല്യാണക്കാര്യം പിള്ളേരുടെ ഇഷ്‌ടം'; പുതിയ സിനിമയുടെ പൂജ ചടങ്ങ് തൃശൂരിൽ നടന്നു

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ്

സിനിമയുടെ പൂജാ വേളയിൽ നിന്നും

സിനിമയുടെ പൂജാ വേളയിൽ നിന്നും

 • Share this:
  'പോലീസ് ജൂനിയര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'കല്യാണക്കാര്യം പിള്ളേരുടെ ഇഷ്‌ടം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ്, തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നിർവ്വഹിച്ചു. നടൻ ശിവജി ഗുരുവായൂർ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

  പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ 'പോലീസ് ജൂനിയര്‍' ഫെയിം വിസ്മയ നായികയാവുന്നു. ശ്രീക്ഷ്ണ, ഡാനി, ദയ ട്രിവാന്‍ഡ്രം, ദേവിക മുരളി, സ്വാതി, രേഷ്മ, അഞ്ജു, ഭദ്ര, രാധിക, ധനലക്ഷ്മി, അനിത, ശുഭ അന്തിക്കാട്, കലാഭവന്‍ ലക്ഷ്മി, സ്വപ്ന നായര്‍, ആതിര, ബില്‍സി, ബേബി സന, സായ് നായര്‍, ശശി അയ്യഞ്ചിറ, അരുണ്‍ ജെന്‍സണ്‍, വിഷ്ണു, ശ്രീധര്‍ മടമ്പത്ത്, ഷൈജു ജോസഫ്, അഡ്വക്കേറ്റ് റോയ്, പ്രദീപ്, ജോസ് മസ്‌ക്കറ്റ്, ജോസ് അമ്പൂക്കന്‍, ബിനോയ് ബോസ്, സാം ജോണ്‍, ഷാജു പറപ്പുള്ളി, ബൈജു കൊടുങ്ങല്ലൂര്‍, വിജീഷ് നെല്ലിക്കല്‍, പ്രവീണ്‍, ജിത് പോള്‍, വിനു ആലുവ, ഡോക്ടര്‍ രഖുനാഥ്, സുഭാഷ് പന്തല്ലൂര്‍, ശ്രീനിവാസന്‍, ഷിജിത് കണ്ണൂര്‍, മാസ്റ്റര്‍ സിദാന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

  എൽ.എക്സ്.ഡി. സിനിമാസിന്റെ ബാനറിൽ ഷൈജു ജോസഫ്, സുരേഷ് ശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശശികുമാർ നിർവഹിക്കുന്നു. ഗോപകുമാര്‍ നീലങ്ങാട്ട് തിരക്കഥ സംഭാഷണമെഴുതുന്നു. സുധാ സെല്‍വജെയിൻ എഴുതിയ വരികൾക്ക് ശബരി സംഗീതം പകരുന്നു.

  എഡിറ്റര്‍ - സനൂപ്, ആര്‍ട്ട്- പ്രകാശന്‍ പച്ചളിപ്പുറം, രാഹുല്‍; മേക്കപ്പ് - ബീന രാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് തോമസ്, അസ്സോസിയേറ്റ് ഡയറക്ടർ- അനൂപ്, കൊറിയോഗ്രാഫി - പ്രശാന്ത് കോൻഡി, പ്രോജക്ട് ഡിസൈനർ ബിജോയ്‌ ജോർജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീനിവാസന്‍, ഡിസൈൻ- ജിസ്സന്‍ പോൾ, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.  Also read: ബോയപട്ടി ശ്രീനു- റാം പോതിനേനി മെഗാ മാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

  തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ ബ്ലോക്ക്ബസ്റ്റർ സ്പെഷ്യലിസ്റ്റ് ബോയപ്പട്ടി ശ്രീനുവിന്റെ (Boyapati Sreenu) പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ലോഞ്ചിംഗും പൂജയും നടന്നു. യുവ സൂപ്പർസ്റ്റാർ റാം പോത്തിനേനിയാണ് (Ram Pothineni) ചിത്രത്തിലെ നായകൻ. ബോയപ്പട്ടിയുടെ പത്താമത്തെ ചിത്രമാണ് ഇത്. തെലുങ്കിലെ ടോപ് ലീഗ് നിർമാതാവായ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം അദ്ദേഹത്തിന്റെ സ്വന്തം ബാനറായ ശ്രീനിവാസ സിൽവർ സ്‌ക്രീൻസ് ബാനറിന് കീഴിൽ നിർമിക്കുന്നത്.

  നിലവിൽ 'ബോയപട്ടി-റാപോ' എന്നാണ് താത്കാലിക പ്രൊഡക്ഷൻ ടൈറ്റിൽ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഒൻപതാമത് ചിത്രമാണ് ഇത്. പവൻ കുമാർ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

  ഭദ്ര, തുളസി, സിംഹം, ലെജൻഡ്, സരൈനോടു, ജയ ജാനകി നായക എന്നീ മെഗാഹിറ്റ് ചിത്രങ്ങളും ഇത് കൂടാതെ ഇത് കൂടാതെ ഈ അടുത്തിടെ വന്ന ബ്ലോക്ബസ്റ്റർ ചിത്രം 'അഖണ്ഡ'ക്കും ശേഷം ബോയപട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മഹാമാരിയിൽ പകച്ചുനിന്ന തെലുങ്ക് സിനിമയുടെ തിയേറ്റർ വ്യവസായത്തെ തിരിച്ച് സുശക്തമാക്കാൻ കാരണമായ ചിത്രമെന്ന പ്രത്യേകതയും ഉണ്ട് അഖണ്ഡക്ക്. ഹോട്ട്സ്റ്റാറിൽ ചിത്രം പ്രദർശിപ്പിചപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രേക്ഷകർ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ കണ്ട ചിത്രമെന്ന ദേശിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു.
  Published by:user_57
  First published: