• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കല്യാണി പ്രിയദർശൻ വ്യക്തമാക്കുന്നു: ഇനി അച്ഛന്റെ ചിത്രത്തിൽ അഭിനയിക്കാനില്ല

Kalyani Priyadarshan does not want to act in dad Priyadarshan's movie again | അച്ഛന്റെ സിനിമയിൽ ഒരു വേഷം ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു

news18-malayalam
Updated: August 16, 2019, 11:56 AM IST
കല്യാണി പ്രിയദർശൻ വ്യക്തമാക്കുന്നു: ഇനി അച്ഛന്റെ ചിത്രത്തിൽ അഭിനയിക്കാനില്ല
കല്യാണി പ്രിയദർശൻ
news18-malayalam
Updated: August 16, 2019, 11:56 AM IST
ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുകയാണ് കല്യാണി പ്രിയദർശൻ. അഭിനയ കുടുംബത്തിലെ ഇളമുറക്കാരിക്ക് അമ്മ ലിസിയുടെ അഭിനയ പാരമ്പര്യവും അച്ഛൻ പ്രിയദർശന്റെ സംവിധാന പാരമ്പര്യവും ചേർത്ത് വയ്ക്കാനുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിൽ നായികമാരിൽ ഒരാളായി കല്യാണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. എന്നാൽ അച്ഛന്റെ സിനിമയിലേക്ക് ഇനി ഇല്ല എന്നാണു കല്യാണിക്ക് പറയാനുള്ളത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി നിലപാട് വ്യക്തമാക്കുന്നത്.

"എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വർക്ക് ചെയ്യാൻ ആഗ്രഹമില്ല. ഏതാണ്ട് ബോധം കെടുന്ന അവസ്ഥയിലായിരുന്നു ഞാൻ. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേൾക്കാം. മലയാളം എനിക്ക് വളരെ എൽപ്പ്പമുള്ള ഭാഷയാണ്. പക്ഷെ അച്ഛൻ മൈക്കും പിടിച്ചു കൊണ്ട് നിൽക്കുമ്പോൾ എനിക്ക് ഒരു വരി പോലും ഓർത്തെടുക്കാൻ ആയിരുന്നില്ല. അത് ഇരുവർക്കും മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി. എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാർത്ഥനയുണ്ടായിരുന്നു," കല്യാണി പറയുന്നു.

അച്ഛന്റെ സിനിമയിൽ ഒരു വേഷം ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു. ചിത്രത്തിൽ കല്യാണിയുടെ കളിക്കൂട്ടുകാരനും, മോഹൻലാലിൻറെ മകനുമായ പ്രണവ് മോഹൻലാൽ വേഷമിടുന്നുണ്ട്.

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...