• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുതിർന്ന താരങ്ങളെ അവഹേളിച്ച കമൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി


Updated: July 2, 2018, 6:08 PM IST
മുതിർന്ന താരങ്ങളെ അവഹേളിച്ച കമൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി

Updated: July 2, 2018, 6:08 PM IST
തിരുവനന്തപുരം: അമ്മയിലെ കൈനീട്ടം വാങ്ങുന്ന മുതിർന്ന താരങ്ങളെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ അവഹേളിച്ചതായി പരാതി. അമ്മയുടെ ഔദ്യാര്യത്തിനായി കൈനീട്ടിനിൽക്കുന്നവരാണ് തങ്ങളെന്ന് കമൽ പറഞ്ഞത് ഞെട്ടിച്ചുവെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി എ.കെ ബാലന് നൽകിയ പരാതിയിൽ പറയുന്നു. മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കമൽ രംഗത്തെത്തി. അമ്മയിലെ കൈനീട്ടവുമായി ബന്ധപ്പെട്ട പ്രസ്താവന താരങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന അംഗങ്ങൾക്ക് വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമൽ പറഞ്ഞു. രാജി വച്ച നടിമാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതികരിക്കുന്നില്ല. അത് ആ സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നും കമൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ അക്കാദമി ചെയർമാൻ എന്ന നിലയിലല്ല, സംവിധായകൻ എന്ന നിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സംഘടനയായ അമ്മ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല കാണുന്നതെന്ന് മന്ത്രിക്ക് നൽകിയ പരാതിയിൽ മുതിർന്ന താരങ്ങൾ പറയുന്നു. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ തങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ തങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആകും ശ്രീ.കമൽ കാണുന്നതെന്നും പരാതിയിലുണ്ട്.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍