HOME » NEWS » Film »

19 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും എ.ആർ. റഹ്‌മാനും ഒന്നിക്കുന്നു

Kamal Haasan Announces New Film With AR Rahman Months After Confirming Retirement from Acting | ബിഗ് ബോസ് തമിഴ് സീസൺ 3ന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന

news18india
Updated: July 16, 2019, 10:21 AM IST
19 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും എ.ആർ. റഹ്‌മാനും ഒന്നിക്കുന്നു
Kamal Haasan Announces New Film With AR Rahman Months After Confirming Retirement from Acting | ബിഗ് ബോസ് തമിഴ് സീസൺ 3ന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന
  • Share this:
19 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും എ.ആർ.റഹ്‌മാനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. തലൈവൻ ഇറുക്കിന്ഡറാൻ എന്ന കമൽ ചിത്രം വീണ്ടെടുക്കുന്നതാണ് സംഭവം. റഹ്മാന്റെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് വാർത്ത കമൽ ഹാസൻ സ്ഥിരീകരിച്ചു. കമൽ ഹാസന്റെ വൻ പ്രൊജക്റ്റിനായി കൈകോർക്കുന്നു എന്നും പറഞ്ഞു കൊണ്ടായിരുന്നു റഹ്‌മാന്റെ ട്വീറ്റ്. കമലിന്റെ രാജ്കമൽ ഫിലിംസും ലൈക്ക പ്രൊഡക്ഷന്സും ടാഗ് ചെയ്തിരുന്നു.

പണ്ട് പ്രഖ്യാപിച്ച ശേഷം വേണ്ടെന്നു വച്ച തലൈവൻ ഇറുക്കിന്ഡറാൻ ആണ് ആ ചിത്രം എന്ന് കമൽ വ്യക്തമാക്കി. ബിഗ് ബോസ് തമിഴ് സീസൺ 3ന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.




ഏതാനും വർഷങ്ങൾക്ക് മുൻപ് ഹിന്ദി-തമിഴ് ചിത്രമായി പ്ലാൻ ചെയ്തതാണ് തലൈവൻ ഇറുക്കിന്ഡറാൻ. തമിഴിൽ പ്രധാന വേഷം കമലിനായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം അധികരിച്ചാണ് ചിത്രം എന്നായിരുന്നു വാർത്ത.

2000ൽ പുറത്തു വന്ന തെനാലിയാണ് ഇതിനു മുൻപുണ്ടായ കമൽ-റഹ്മാൻ കൂട്ടുകെട്ട്. ഇന്ത്യൻ 2 തന്റെ അവസാന ചിത്രമാകും എന്നും ശേഷം രാഷ്ട്രീയ ജീവിതത്തിന് സമയം ചിലവാക്കും എന്നുമാണ് കമൽ പ്രഖ്യാപിച്ചിരുന്നത്.

First published: July 16, 2019, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories