• HOME
  • »
  • NEWS
  • »
  • film
  • »
  • Kamal Haasan | തമിഴ് ബിഗ് ബോസിന്റെ അമരത്ത് വീണ്ടും കമൽ ഹാസൻ; ടീസർ കാണാം

Kamal Haasan | തമിഴ് ബിഗ് ബോസിന്റെ അമരത്ത് വീണ്ടും കമൽ ഹാസൻ; ടീസർ കാണാം

ഷോ മൊത്തം 100 ദിവസത്തേക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാൻഡ് ഫിനാലെ വരെ എല്ലാ ആഴ്‌ചയും എലിമിനേഷൻ നടക്കും

കമൽ ഹാസൻ

കമൽ ഹാസൻ

  • Last Updated :
  • Share this:
    തന്റെ ഏറ്റവും പുതിയ റിലീസായ വിക്രമിന്റെ വിജയത്തിൽ കുതിക്കുന്ന കമൽഹാസൻ (Kamal Haasan) ഉടൻ തന്നെ ടെലിവിഷൻ സ്ക്രീനിലേക്ക് മടങ്ങിയെത്തും. ബിഗ് ബോസ് തമിഴിന്റെ (Bigg Boss Tamil) ആറാം സീസണിന്റെ അവതാരകനായി അദ്ദേഹത്തിന്റെ ടെലിവിഷനിലേക്കുള്ള തിരിച്ചുവരവ് വിജയ് ടെലിവിഷൻ സ്ഥിരീകരിച്ചു.

    റിയാലിറ്റി ഷോയുടെ വരാനിരിക്കുന്ന പുതിയ സീസണിന്റെ പ്രൊമോ ട്വിറ്റർ ഹാൻഡിലുകൾ വഴി പങ്കിട്ടു. ആദ്യത്തെ വിഷ്വൽ പ്രൊമോയിൽ, നടൻ ഒരു കെട്ടിടത്തിന്റെ കൂറ്റൻ ഇരട്ട വാതിലിലൂടെ പുറത്തിറങ്ങി എല്ലാവരോടും 'വേട്ടയ്‌ക്ക് തയ്യാറാണോ' എന്ന് ചോദിക്കുന്നു.

    വരാനിരിക്കുന്ന സീസണിന്റെ തീം 'ഹൊറർ' ആയിരിക്കുമെന്ന് പ്രമോയിലെ സജ്ജീകരണവും ബിജിഎമ്മും സൂചന നൽകുന്നു. ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചും മത്സരാർത്ഥികളുടെ പട്ടികയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടില്ല എങ്കിലും, ഉടൻ തന്നെ വെളിവാകും എന്ന് പ്രതീക്ഷിക്കുന്നു.



    വരാനിരിക്കുന്ന സീസണിൽ ഒരു സാധാരണക്കാരനെ മത്സരാർത്ഥികളിൽ ഒരാളായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നേരത്തെ, വീഡിയോ സഹിതമുള്ള എൻട്രികൾ അയക്കാൻ നിർമ്മാതാക്കൾ പോസ്റ്റിട്ടിരുന്നു. പരമ്പരാഗത രീതി പിന്തുടർന്ന്, ഷോ മൊത്തം 100 ദിവസത്തേക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാൻഡ് ഫിനാലെ വരെ എല്ലാ ആഴ്‌ചയും എലിമിനേഷൻ നടക്കും.

    ഈ വർഷം ജനുവരി 16 ന് അവസാനിച്ച ബിഗ് ബോസ് തമിഴ് 5 ന്റെ അവസാന എപ്പിസോഡുകളിൽ നടൻ ചിമ്പു ആയിരുന്നു അവതാരകൻ. കമൽഹാസന്റെ ജോലിത്തിരക്കുകൾ കാരണം, ഷോ അവതാരകനായി താരം വന്നതായാണ് റിപ്പോർട്ട്.

    കമൽഹാസൻ ഇപ്പോൾ സംവിധായകൻ ശങ്കറിന്റെ ഇന്ത്യൻ 2 വിന്റെ തിരക്കുകളിലാണ്. 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ തുടർച്ച രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് പുനഃരാരംഭിച്ചിരിക്കുന്നു.

    കാജൽ അഗർവാൾ, ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് ആക്ഷൻ ചിത്രത്തിലെ അഭിനേതാക്കൾ.

    Summary: Kamal Haasan, who is basking in the success of his latest release Vikram, will soon step onto the small screen. Vijay Television confirmed the actor’s return to television as the host for the sixth season of Bigg Boss Tamil. On Monday, the actor-politician and the Tamil TV channel shared the promo of the upcoming brand-new season of the reality show via their respective Twitter handles
    Published by:user_57
    First published: