നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kamal Haasan | സസ്പെൻസും നിഗൂഢതയും നിറച്ച് കമൽ ഹാസന്‍റെ 'വിക്രം'; പിറന്നാൾ ദിനത്തിൽ ടീസർ പുറത്തുവിട്ട് താരം

    Kamal Haasan | സസ്പെൻസും നിഗൂഢതയും നിറച്ച് കമൽ ഹാസന്‍റെ 'വിക്രം'; പിറന്നാൾ ദിനത്തിൽ ടീസർ പുറത്തുവിട്ട് താരം

    'കൈതി' 'മാങ്കാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറാണ് പുറത്തുവന്നത്. 'വിക്രം'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ അധികം വൈകാതെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു

    • Share this:
      ഉലകനായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമൽ ഹാസൻ കഴിഞ്ഞ ദിവസമാണ് തന്‍റെ 66-ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഒരു സമ്മാനം നൽകാനും താരം മറന്നില്ല. തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ആണ് ടീസർ രൂപത്തിൽ ആരാധകർക്കായി കമൽ ഹാസൻ പുറത്തിറക്കിയത്.

      'കൈതി' 'മാങ്കാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറാണ് പുറത്തുവന്നത്. 'വിക്രം'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ അധികം വൈകാതെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സസ്പെൻസും നിഗൂഢതയും ഉണർത്തുന്നതാണ് ചിത്രത്തിന്‍റെ ടീസർ. കൊമ്പന്‍ മീശയും കട്ടിത്താടിയുമൊക്കെയായി തീർത്തും വ്യത്യസ്ത ലുക്കിലാണ് കമൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.



      'പലതരത്തിലുള്ള ആയുധങ്ങൾ വീടിനുള്ളിലായി ഒളിപ്പിച്ചു വയ്ക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ. തുടർന്ന് വലിയൊരു തീൻമേശയിൽ വിരുന്നൊരുക്കി ചിത്രത്തിലെ കഥാപാത്രം കാത്തിരിക്കുകയാണ്. പിന്നാലെ പൊലീസുകാരും രാഷ്ട്രീയ പ്രമുഖരെന്ന് തോന്നുന്നവരും അടക്കം കുറെ ആളുകൾ വിരുന്നുണ്ണാൻ തീൻമേശയിലിരിക്കുന്നു. 'ആരംഭിക്കാലങ്കള' ( എന്നാൽ തുടങ്ങാം) എന്ന് പറഞ്ഞുകൊണ്ട് ടേബിളിനു താഴെ ഒളിപ്പിച്ച കൈക്കോടാലി എടുത്ത് ആക്രോശിച്ചു കൊണ്ട് കമൽ വലിച്ചെറിയുന്നിടത്ത് ടീസർ അവസാനിക്കുകയാണ്. വളരെയേറെ ആകാംഷ ഉണർത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയും ഉണ്ട്.




      രാജശേഖറിന്‍റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി 1986ൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്‍റെ പേരും 'വിക്രം' എന്നു തന്നെയായിരുന്നു. പുതിയ ചിത്രം സമകാലികമായ പല പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതാണെന്ന് കമലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ഒരു രാഷ്ട്രീയ ചിത്രം ചെയ്യണമെന്ന് കുറച്ചു കാലമായി കമൽ ആഗ്രഹിക്കുന്നുണ്ട്. ലോകേഷിന്‍റെ തിരക്കഥ മികച്ചതാണ്. വിവിധ വിഷയങ്ങൾ ഇത് കൈകാര്യം ചെയ്യുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചുകൊണ്ടു തന്നെ എത്രയും വേഗം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

      തമിഴ്നാട്ടിൽ 2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
      Published by:Asha Sulfiker
      First published:
      )}