നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉലകനായകന്റെ ചിത്രം ഉക്രെയ്‌നിൽ

  ഉലകനായകന്റെ ചിത്രം ഉക്രെയ്‌നിൽ

  ഇന്ത്യൻ-2വിൽ കമൽ ഹാസൻ

  ഇന്ത്യൻ-2വിൽ കമൽ ഹാസൻ

  • Share this:
   ഉലകനായകൻ കമൽ ഹാസൻറെ ഇന്ത്യൻ 2 ഭൂരിഭാഗവും ഉക്രൈനിൽ ചിത്രീകരിക്കും. 1996 ലാണ് ആദ്യ ഭാഗമായ ഇന്ത്യൻ പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിൽ നായിക കാജൽ അഗർവാളാണ്. ജനുവരി 2019ൽ ചെന്നൈയിലാവും ചിത്രീകരണം ആരംഭിക്കുക. ശേഷം പൊള്ളാച്ചിയിലെ ലൊക്കേഷനിലേക്ക് മാറും. ഇന്ത്യയിലെ ചിത്രീകരണം പൂർത്തിയാക്കിയാൽ പിന്നെ ഉക്രെയ്‌നിലെ ഭാഗങ്ങൾക്കാവും പ്രാധാന്യം.

   അതെ. മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുകയാണ്

   ചിമ്പുവും വേഷമിടുന്ന ചിത്രത്തിന് മലയാളികൾക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആദ്യമായി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാകും ഇന്ത്യൻ 2. മമ്മൂട്ടിയുടെ 400-ാം ചിത്രത്തിൽ അച്ഛനും മകനും ഒന്നിക്കുന്നെന്ന വാർത്ത കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. പക്ഷെ ഇതേക്കുറിച്ചു പിന്നീടൊന്നും കേട്ടിരുന്നില്ല. മമ്മൂട്ടിയുടെ 397-ാം ചിത്രം മാസ്റ്റർപീസ് ചിത്രീകരണം നടക്കുന്ന വേളയിലായിരുന്നുവിത്. വായേയ് മൂടി പേസവും, ഓ കാതൽ കണ്മണി, സോളോ എന്നീ ചിത്രങ്ങൾക്ക് ശേഷം വരുന്ന ദുൽഖറിന്റെ തമിഴ് ചിത്രമാണ് ഇന്ത്യൻ 2.

   ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 ന്റെ പ്രഖ്യാപനം നടത്തിയത് കമലിന്റെ ജന്മദിനത്തിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വർമ്മനുമാണ്.

   First published:
   )}