• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉഗ്രൻ ആക്ഷൻ രംഗങ്ങൾ; വിശ്വരൂപം 2 മേക്കിംഗ് വീഡിയോ പുറത്ത്

news18
Updated: August 7, 2018, 5:46 PM IST
ഉഗ്രൻ ആക്ഷൻ രംഗങ്ങൾ; വിശ്വരൂപം 2 മേക്കിംഗ് വീഡിയോ പുറത്ത്
news18
Updated: August 7, 2018, 5:46 PM IST
ഉലകനായകൻ കമലഹാസന്റെ വിശ്വരൂപം 2 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഒരു മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോയിൽ കമൽഹാസൻ, ആൻഡ്രിയ തുടങ്ങി കഥാപാത്രങ്ങളുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ്. പുറത്തുവിട്ടതിനു പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് വീഡിയോ. ചിത്രത്തിന് മികച്ച പ്രൊമോഷൻ തന്നെ മേക്കിംഗ് വീഡിയോ നൽകും.

റോ ഏജന്റ് വിസാം അഹമ്മദ് കശ്മീരിയായിട്ടാണ് ചിത്രത്തിൽ കമൽ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നുണ്ട്. റിലീസ് തടയണമെന്നാവശ്യപ്പെട്ട് പിരമിഡ് സൈമിറ പ്രൊഡക്ഷൻസ് ഇന്റർനാഷണലാണ് പരാതി നൽകിയിരിക്കുന്നത്.

First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍