• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആഷിഖ് അബുവിനെതിരായ നടപടി ഒഴിവാക്കിയത് കമലിന്റെ ഇടപെടൽ

News18 Malayalam
Updated: July 1, 2018, 1:43 PM IST
ആഷിഖ് അബുവിനെതിരായ നടപടി ഒഴിവാക്കിയത് കമലിന്റെ ഇടപെടൽ
News18 Malayalam
Updated: July 1, 2018, 1:43 PM IST
കൊച്ചി: ഫെഫ്കയിൽ ആഷിഖ് അബുവിനെതിരായ നടപടി ഒഴിവാക്കിയത് കമലിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തരയോഗത്തിൽ സംവിധായകരായ സിബിമലയിലും സോഹൻലാലും ആഷിഖിനെ പിന്തുണച്ചു. അതിനിടെ താരസംഘടന അമ്മയുടെ നിലപാടിനെതിരെ കൂടുതൽ നടിമാർ രംഗത്തെത്തി.

നടൻ ദിലീപിനെ പിന്തുണയ്ക്കുന്നത് ബി ഉണ്ണികൃഷ്ണനാണെന്നും തൊഴിലാളി സംഘടനയായ ഫെഫ്ക പോലും ഇരയായ പെണ്‍ക്കുട്ടിക്കൊപ്പമില്ലെന്നുമുള്ള ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു ഫെഫ്കയുടെ അടിയന്തരയോഗം. ആഷിഖിനെതിരെ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുക മാത്രമായിരുന്നു യോഗത്തിന്റെ അജണ്ട. ഫേസ്ബുക്ക് പോസ്റ്റിൽ നടപടി എടുക്കുന്നത് സംഘടയുടെ പ്രതിഛായയ്ക്ക് കോട്ടമാകുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫെഫ്കയുടെ വിശദീകരണത്തിന് ആഷിഖ് തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന കാരണം പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു നീക്കം. ബി ഉണ്ണികൃഷ്ണന്റെ നീക്കത്തെ ഫെഫ്ക പ്രസിഡന്‍റ് രഞ്ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും പിന്തുണച്ചു.

എന്നാല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ രംഗത്തെത്തി. യോഗത്തില്‍ നിന്ന് കമൽ വിട്ടുനിൽക്കുകയായിരുന്നു. യോഗത്തിനെത്തിയ സിബിമലയിലും സോഹന്‍ലാലും ആഷിഖിനെതിരെ നടപടിയെടുക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചു. സമ്മര്‍ദ്ദത്തിലായ നേതൃത്വം ഒടുവിൽ നീക്കമുപേക്ഷിക്കുകയായിരുന്നു.

അതിനിടെ അമ്മയില്‍ രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെതി. ഒരു ലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങുന്ന ജനാധിപത്യ വിരുദ്ധ സംഘടയില്‍ അംഗമാകാനില്ലെന്ന് ചൂണ്ടിക്കാട്ടി രഞ്ജിനി, അമല തുടങ്ങി 14 പേരാണ് രംഗത്തെതിയത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നില്‍ക്കാത്ത, സ്ത്രീകളെ കെട്ടുക്കാഴ്ചകളായി മാത്രം കാണുന്ന മനുഷ്യവിരുദ്ധമായ സംഘടനയാണ് അമ്മ. ഇത്തരത്തിലുള്ള സംഘടന ആവശ്യമില്ലെന്നും നടിമാര്‍ പറയുന്നു.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...