• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിശ്വരൂപം 2 നിയമക്കുരുക്കിൽ; കമൽഹാസൻ തിങ്കളാഴ്ച മറുപടി നൽകണം

news18
Updated: August 4, 2018, 4:14 PM IST
വിശ്വരൂപം 2 നിയമക്കുരുക്കിൽ; കമൽഹാസൻ തിങ്കളാഴ്ച മറുപടി നൽകണം
news18
Updated: August 4, 2018, 4:14 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ ചിത്രം വിശ്വരൂപം2 നിയമക്കുരുക്കിൽ. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കമൽഹാസനും നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും തിങ്കളാഴ്ച മറുപടി നൽകണം. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

മര്‍മയോഗി എന്ന ചിത്രം നിർമിക്കുന്നതിനായി കമലിന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന് നൽകിയ 5.44 കോടി രൂപ തിരികെ വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് പിരമിഡ് സായ്മിറ പ്രൊഡക്ഷൻസാണ് ഹർജി നൽകിയത്. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് സിവി കാർത്തികേയൻ മറുപടി നൽകാൻ കമലിനോടാവശ്യപ്പെട്ടിരിക്കുകയാണ്.

രാജ് കമൽ ഫിലിംസുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 2008 സെപ്തംബറിൽ പിരമിഡ് സൈമിറ 10.90 കോടി രൂപ നൽകിയിരുന്നു. നൂറ് കോടി മുതൽ മുടക്കിലുള്ള ചിത്രം നിർമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനും ചിത്രത്തിന്റെ സംവിധാനത്തിനും തിരക്കഥയ്ക്കുമാണ് കമലിന് പണം നൽ‌കിയത്.

എന്നാൽ ഈ ചിത്രം പൂർത്തിയാക്കുന്നതിന് കമൽ ഒരു താത്പര്യവും കാട്ടിയില്ലെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങൾ കമലിന്റേതായി പുറത്തു വന്നു. എന്നാൽ അഡ്വാൻസായി വാങ്ങിയ പണം തിരിച്ചു തന്നിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

വിശ്വരൂപം2ന്റെ നിർമാണവുമായി ബന്ധപ്പെട്ട് കമൽ കടത്തിലാണെന്നും പരാതിക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പരാതി നിയമപരമായി നേരിടുമെന്നും നിശ്ചയിച്ച സമയം തന്നെ വിശ്വരൂപം 2 റിലീസ് ചെയ്യുമെന്നും കമൽ പറഞ്ഞു.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626