• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യൻ 2ൽ കമൽ ഇരട്ട വേഷത്തിൽ

Gowthamy GG | news18
Updated: September 3, 2018, 4:30 PM IST
ഇന്ത്യൻ 2ൽ കമൽ ഇരട്ട വേഷത്തിൽ
Gowthamy GG | news18
Updated: September 3, 2018, 4:30 PM IST
ഉലകനായകൻ കമൽഹാസനും ഷങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2ൽ കമൽ ഇരട്ട വേഷത്തിലെന്ന് സൂചന. ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതു സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ വർഷം തന്നെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ 2ലും കമൽ ഇരട്ട വേഷത്തിലായിരിക്കുമെന്ന വാർത്തകൾ പുറത്തു വരുന്നത്. ഇക്കാര്യം കമൽഹാസൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ശക്തമായ രാഷ്ട്രീയ പ്രമേയമാണ് ഇന്ത്യൻ2ലെന്നാണ് വിവരം. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും അവർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങനെ ബാധ്യതയാകുന്നു എന്നിവയെ ഫോക്കസ് ചെയ്യുന്നതാണ് ചിത്രം എന്നാണ് സൂചനകൾ. ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

രജനികാന്തിന്റെ 2.0 ആണ് ഷങ്കറിന്റെ വരാനിരിക്കുന്ന ചിത്രം. നവംബർ 29ന് ഇത് തിയേറ്ററുകളിലെത്തും. ഇന്ത്യൻ എന്ന ചിത്രത്തിൽ അച്ഛനായും മകനായും കമൽ എത്തിയിരുന്നു. നയൻതാരയാണ് രണ്ടാം ഭാഗത്തിൽ നായിക. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചനകൾ.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍