• HOME
  • »
  • NEWS
  • »
  • film
  • »
  • തലൈവിയായി കങ്കണ; ഫസ്റ്റ് ലുക്കിന് ട്രോൾമഴ

തലൈവിയായി കങ്കണ; ഫസ്റ്റ് ലുക്കിന് ട്രോൾമഴ

നമുക്കറിയാവുന്ന ഇതിഹാസം, എന്നാൽ ഇതുവരെ ആരും പറയാത്ത കഥ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്

thalaivi

thalaivi

  • Share this:
    അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന തലൈവി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കങ്കണ റാണൗട്ടാണ് ജയലളിതയായി എത്തുന്നത്. ജയലളിതയുടെ സ്ഥിരം വസ്ത്രമായ പച്ചസാരിയിൽ വിജയചിഹ്നവുമായി നിൽക്കുന്നതാണ് പോസ്റ്റർ. അതേസമയം തലൈവിയായി കങ്കണയുടെ രൂപമാറ്റത്തിന് പ്രതീക്ഷിച്ച പ്രതികരണമല്ല ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.

    also read:മേൽപ്പാലത്തിന്റെ കൈവരിയും തകർത്ത് കാർ താഴേക്ക്; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

    ശനിയാഴ്ചയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നമുക്കറിയാവുന്ന ഇതിഹാസം, എന്നാൽ ഇതുവരെ ആരും പറയാത്ത കഥ എന്ന അടുക്കുറിപ്പോടെ കങ്കണ റാണൗട്ട് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. എ. എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2020 ജൂൺ 26ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ചെറിയൊരു ടീസറും പുറത്തുവന്നിട്ടുണ്ട്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജിആറായി എത്തുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.



    ചിത്രം പ്രഖ്യാപിച്ചതു മുതൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ട് ആരാധകർ നിരാശരായെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കങ്കണയുടെ രൂപം ജയലളിതയുടേതുമായി സാമ്യമില്ലെന്നാണ് ഒരു പ്രതികരണം. ജയലളിതയെ അപമാനിക്കുന്നതാണിതെന്നാണ് മറ്റൊരു പ്രതികരണം. അനിമേറ്റഡ് ചിത്രമാണോ എന്ന് പരിഹസിക്കുന്നവരുമുണ്ട്.

    അതേസമയം കങ്കണയുടെ രൂപത്തെയും അതിനു പിന്നിലെ കഠിനാധ്വാനത്തെയും പ്രശംസിക്കുന്നവരും കുറവല്ല.
    First published: