കങ്കണ റാണട്ടിന്റെ പിറന്നാൾ ദിനത്തിലാണ് താരം വെള്ളിത്തിരയിൽ ജയലളിതയായി വേഷമിടുമെന്ന വാർത്തയെത്തുന്നത്. എ.എൽ. വിജയ് ആണ് 'തലൈവി' എന്ന് പേരുള്ള സിനിമയുടെ സംവിധാനം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും 'തലൈവി' തിയേറ്ററുകളിലെത്തുക. നായികയുടെ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ജി.വി. പ്രകാശ് ആയിരുന്നു ട്വിറ്റർ വഴി വാർത്ത പുറത്തു വിട്ടത്. എന്നാൽ ശേഷം വരുന്ന വാർത്തയിതാണ്. അത്ര ചെറിയ പ്രതിഫലമല്ല കങ്കണ ഈ ചിത്രത്തിനായി വാങ്ങുന്നത്. 24 കോടി രൂപ കങ്കണക്ക് ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഝാൻസി റാണിയായി കങ്കണ വേഷമിട്ട മണികർണ്ണിക ഒരു വിജയ ചിത്രമാണ്.
Also read: കലാഭവൻ മണിയുടെ പ്രതിമയിലെ 'ചോര' തുള്ളികൾ; ദുരൂഹതയ്ക്കു പിന്നിലെന്ത്?
കങ്കണയുടെ സാന്നിധ്യം രാജ്യത്തുടനീളമുള്ള ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് മുതൽക്കൂട്ടാകും. തന്റെ തന്നെ ജീവിത ചിത്രത്തിൽ വേഷമിടുമെന്ന് കങ്കണ നേരത്തെ അറിയിച്ചിരുന്നു. മലയാളി നടി നിത്യ മേനോൻ ജയലളിതയാവുന്നൊരു ചിത്രം 'ദി അയൺ ലേഡി' തമിഴിൽ തയ്യാറാവുന്നുണ്ട്. എ. പ്രിയദർശിനി എന്ന വനിതാ സംവിധായകയുടേതാണ് ചിത്രം. മിസ്കിന്റെ സഹായിയായി തുടങ്ങിയ പ്രിയയുടെ കന്നി സംവിധാന സംരംഭമാണിത്. പേപ്പർ ടെയിൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ മാർഗരറ്റ് താച്ചർ എന്നാണ് ജയലളിതയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: J Jayalalitha, Jayalalitha biopic, Jayalalitha biopic Thalaivi, Kangana Ranaut