അടുത്ത കാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് കങ്കണ റണൗട്ട് (Kangana Ranaut) പ്രധാന വേഷത്തിലെത്തിയ ധക്കഡിന് ( Dhaakad ) സഭവിച്ചത്. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ധക്കഡ് നേരിട്ടതെന്നാണ് വിലയിരുത്തുന്നത്.
രജനീഷ് ഘായ് സംവിധാനം ചെയ്ത ചിത്ര ബോളിവുഡിലെ ആദ്യ നായികാ പ്രധാന്യമുള്ള ആക്ഷൻ ചിത്രം എന്ന രീതിയിലായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ ആളൊഴിഞ്ഞ തിയേറ്ററുകളായിരുന്നു ചിത്രത്തെ കാത്തിരുന്നത്. കങ്കണയും അണിയറ പ്രവർത്തകരും നൽകിയ അമിത പ്രതീക്ഷ പക്ഷേ പ്രേക്ഷകർക്ക് ആസ്വാദ്യകരമായില്ല.
85 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചത്. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ആകെ ചിത്രത്തിന് നേടാനായത് വെറും 2.58 കോടി മാത്രമാണ്. ചിത്രത്തിന്റെ നഷ്ടം 78 കോടിയും.
Also Read-
'സൂപ്പര്‍സ്റ്റാര്‍ കങ്കണ ബോക്സ് ഓഫിസിന്റെ റാണി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്
അതേസമയം കങ്കണയുടെ ധക്കഡിനൊപ്പം പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം ബൂൽ ബുല്ലയ്യ 2 ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രം ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ എത്തും.
Also Read-
കങ്കണയുടെ 'ധാക്കഡി'ന്റെ എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍
ബോക്സ് ഓഫീസിലെ കനത്ത പരാജയം ഒടിടി പ്ലാറ്റ്ഫോമുകളിലും തിരിച്ചടിയായിട്ടുണ്ട്. സാധാരണഗതിയിൽ തിയേറ്റർ റിലീസിന് മുമ്പ് തന്നെ സിനിമകളുടെ സാറ്റലൈറ്റ്, സ്ട്രീമിങ് അവകാശങ്ങൾ വിൽക്കുകയാണ് പതിവ്. എന്നാൽ ധക്കഡിന്റെ കാര്യത്തിൽ അവിടേയും അമിത പ്രതീക്ഷ വിനയായി. ബോക്സ്ഓഫീസിൽ സിനിമ പണം വാരിക്കഴിഞ്ഞാൽ പിന്നീട് കൂടുതൽ പണത്തിന് റൈറ്റുകൾ വിൽക്കാമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. പക്ഷേ ചിത്രം എട്ടുനിലയിൽ പൊട്ടിയതോടെ ആ പ്രതീക്ഷയും വെറുതേയായി.
റിപ്പോർട്ടുകൾ അനുസരിച്ച്, തുച്ഛമായ തുകയ്ക്കാണ് ചിത്രത്തിന്റ സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകൾ വിൽക്കേണ്ടി വന്നത്. സാറ്റലൈറ്റ് റൈറ്റിനും ഡിജിറ്റൽ റൈറ്റിനും ലഭിച്ച തുക ആകെ ചേർത്താൽ 5 കോടിയിൽ കുറവാണ്. പുതിയ കാലത്ത് ശരാശരി ഒരു ചിത്രത്തിന് ലഭിക്കുന്ന തുകയേക്കാൾ വമ്പൻ നഷ്ടമാണ് ഇവിടേയും ധക്കഡിന് ഉണ്ടായിരിക്കുന്നത്. ഏത് ചാനലും ഒടിടി പ്ലാറ്റ്ഫോമുമാണ് ചിത്ര വാങ്ങിയതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.